- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് ഇനി പുതിയ 'ജല' നായകൻ; ജലവിഭവ വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിലെ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും നേതാക്കളും; ചടങ്ങ് ബഹിഷ്കരിച്ച് യുഡിഎഫ്; ദീർഘനാളത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ മന്ത്രി സ്ഥാനത്തേക്ക് 'കന്നി പ്രവേശനം'
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ പി. സാദശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും പരിപാടിയിൽ എത്തിയിരുന്നു. എന്നാൽ യുഡിഎഫ് നേതാക്കൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ദീർഘനാളത്തെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് കൃഷ്ണൻകുട്ടി മന്ത്രി സഥാനത്തേക്ക് എത്തുന്നത്. ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് മാത്യ ടി തോമസ് രാജിവെച്ച ഒഴിവിലാണ് കൃഷ്ണൻ കുട്ടി മന്ത്രിയായത്. ദൈവനാമത്തിലായിരുന്നു കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ. തുടർന്നു സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേൽക്കും. ചിറ്റൂർ എംഎൽഎയാണ് കെ. കൃഷ്ണൻകുട്ടി. ചിറ്റൂരിൽനിന്നുള്ള പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. നേരത്തെ മന്ത്രിയായിരുന്ന മാത്യു ടി.തോമസ് ഞായറാഴ്‌ച്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു രാജിക്കത്ത് കൈമാറിയിരുന്നു. രാവിലെ എട്ടരയ്ക്ക് ഭാര്യ
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ പി. സാദശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും പരിപാടിയിൽ എത്തിയിരുന്നു. എന്നാൽ യുഡിഎഫ് നേതാക്കൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ദീർഘനാളത്തെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് കൃഷ്ണൻകുട്ടി മന്ത്രി സഥാനത്തേക്ക് എത്തുന്നത്. ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് മാത്യ ടി തോമസ് രാജിവെച്ച ഒഴിവിലാണ് കൃഷ്ണൻ കുട്ടി മന്ത്രിയായത്.
ദൈവനാമത്തിലായിരുന്നു കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ. തുടർന്നു സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ചുമതലയേൽക്കും. ചിറ്റൂർ എംഎൽഎയാണ് കെ. കൃഷ്ണൻകുട്ടി. ചിറ്റൂരിൽനിന്നുള്ള പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. നേരത്തെ മന്ത്രിയായിരുന്ന മാത്യു ടി.തോമസ് ഞായറാഴ്‌ച്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു രാജിക്കത്ത് കൈമാറിയിരുന്നു. രാവിലെ എട്ടരയ്ക്ക് ഭാര്യ ഡോ.അച്ചാമ്മ അലക്സിനൊപ്പം ഔദ്യോഗിക കാറിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മാത്യു ടി. തോമസ് രാജിക്കത്ത് കൈമാറിയത്.