തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ദ്യശ്യങ്ങടങ്ങിയ 2 ഡിവിഡികളുടെ അധികാരികതയിലും കൃത്യതയിലും വിചാരണ വേളയിൽ ആക്ഷേപമുന്നയിക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജുഡീഷ്യൽ മജിസ്‌ട്രേട്ട് അനീസയുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ സത്യവാങ്മൂലം സമർപ്പിച്ചത്. ഡി വി ആർ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ ഡിവൈസ് സഹിതം ഹൈടെക് സെൽ എസ്‌പിയും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷാനവാസും.

ഫെബ്രുവരി 24 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടത് പ്രകാരമാണ് അടച്ചിട്ട കോടതി ഹാളിൽ പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിന്റെയും സാന്നിധ്യത്തിൽ ലാപ് ടോപ്പിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് പകർപ്പെടുത്തത്. ഉച്ച തിരിഞ്ഞ് 2. 30 ന് ആരംഭിച്ച പ്രദർശനം 4.30 വരെ നീണ്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് 2 ഡി വി ഡി ദൃശ്യങ്ങളുടെ പകർപ്പെടുത്തത്.