- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരും ദിനങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകും; കർഷക പ്രസ്ഥാനങ്ങൾ സംഘടിക്കുന്നു
മൂവാറ്റുപുഴ: കാർഷിക പ്രശ്‌നങ്ങളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ മൂവാറ്റുപുഴയിൽ ചേർന്ന വിവിധ കർഷക സംഘടനകളുടെ സംയുക്തയോഗം തത്വത്തിൽ തീരുമാനിച്ചു. കർഷകനേതാവും മുൻ മന്ത്രിയുമായ കെ എം ജോർജ്ജിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് വൈ ഡബ്ല്യു സി എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെ എം ജോർജ്ജിന് ആദരാഞ്ജലി അർപ്പിച്ചശേഷമാണ്
മൂവാറ്റുപുഴ: കാർഷിക പ്രശ്‌നങ്ങളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ മൂവാറ്റുപുഴയിൽ ചേർന്ന വിവിധ കർഷക സംഘടനകളുടെ സംയുക്തയോഗം തത്വത്തിൽ തീരുമാനിച്ചു. കർഷകനേതാവും മുൻ മന്ത്രിയുമായ കെ എം ജോർജ്ജിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് വൈ ഡബ്ല്യു സി എ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെ എം ജോർജ്ജിന് ആദരാഞ്ജലി അർപ്പിച്ചശേഷമാണ് യോഗം ആരംഭിച്ചത്.
ഇൻഫാം ദേശീയ ചെയർമാൻ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെറിയ തുരുത്തുകളായി മാറിനിൽക്കേണ്ടവരല്ലേ മലയോരത്തും തീരപ്രദേശത്തും ഇടനാട്ടിലും കഴിയുന്നവരെന്ന് അദ്ദേഹം പറഞ്ഞു. സംഘടനകൾ അകന്നു നിൽക്കുമ്പോൾ ശക്തി കുറയും. നമ്മെ വിഘടിപ്പിച്ചു നിർത്തുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ലക്ഷ്യം. ഇതു നാം തിരിച്ചറിയണം. കർഷകരെ ഗവേഷകരാക്കി മാറ്റണം. തീരദേശത്തുള്ളവരുടെ പ്രശ്‌നങ്ങൾ മലയോര ജനതയുടെയും പ്രശ്‌നമാണ്. കുട്ടനാട്ടിലെ കർഷകർ ഇടനാട്ടിലെ ജനങ്ങളുടെ സഹോദരങ്ങളും മത്സ്യതൊഴിലാളികൾ കർഷകമക്കളുടെ കൂടപ്പിറപ്പുകളുമാണ്. പിറന്ന മണ്ണിൽ അന്തസായി ജീവിക്കാൻ എല്ലാവർക്കും കഴിയണം. ഇതിനുവേണ്ടിയാണ് ഈ കൂട്ടായ്മയെന്നും മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു.
മുൻ എംപി കെ ഫ്രാൻസിസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെക്രട്ടറി ജനറൽ ഷെവലിയർ വിസി സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ഇൻഫാം, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ, കുട്ടനാട് വികസന സമിതി, ഹൈറേഞ്ച് സംരക്ഷണ സമിതി, കർഷക വേദി, പരിയാരം കർഷക സംരക്ഷണ സമിതി, പാലക്കാട് ദേശീയ കർഷക സമാജം, വയനാട് ദേശീയ കർഷക യൂണിയൻ, കോഴിക്കോട് പശ്ചിമഘട്ട സംരക്ഷണ സമിതി, വെസ്റ്റേൺ ഘാട്ട് പീപ്പിൾസ് ഫോറം ഡൽഹി, കിസാൻ സേവ കാസർഗോഡ് തുടങ്ങിയ പ്രസ്ഥാനങ്ങളും വിവിധ സമുദായ സംഘടനകളും മുന്നേറ്റത്തിനു പിന്തുണ പ്രഖ്യാപിച്ചു.
ജനകീയ പ്രശ്‌നങ്ങളിൽ നിന്നു മുഖംതിരിച്ചു നിൽക്കുകയും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന സർക്കാർ നിലപാടു തിരുത്തണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. റബർ വിലയിടിവ് തടയാൻ പല നിർദ്ദേശങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. റബർ ഇറക്കുമതിക്ക് തുറമുഖ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും നികുതി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം ചെലുത്തുന്നതോടൊപ്പം റബർ കൃഷിയുടെ ഒരു ഭാഗം തെങ്ങ്, കൊക്കോ, കുരുമുളക് തുടങ്ങിയ കൃഷികൾക്കു മാറ്റിവയ്ക്കാനും നിർദ്ദേശമുയർന്നു.
പഴകിയ മരം വെട്ടി നീക്കി ഇവയ്ക്കു സ്ഥലം കണ്ടെത്തണമെന്നും നിർദ്ദേശമുണ്ടായി. കർഷകരുടേതായ രാഷ്ട്രീയം ഉയന്നുവരണമെന്നും അഭിപ്രായമുയർന്നു. കർഷക കൂട്ടായ്മകൾ കാർഷിക പ്രശ്‌നങ്ങൾ പഠിക്കുന്ന ക്ലാസ്മുറികളായി മാറണം. പരിസ്ഥിതിയുടെ പേരിലുള്ള കോളനിവത്ക്കരണമാണ് ഹൈറേഞ്ചിൽ നടക്കുന്നതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
ഇൻഫാം ദേശീയ പ്രസിഡന്റ് പി സി സിറിയക്, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടി പീറ്റർ, കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, കർഷക സമിതി സംസ്ഥാന സെക്രട്ടറി ജോസ് വെട്ടം, തൃശ്ശൂർ പരിയാരം കർഷക സംരക്ഷണ സമിതി പ്രസിഡന്റ് ജിന്നറ്റ് മാത്യു, ദേശീയ കർഷക സമാജം പ്രസിഡന്റ് പാലക്കാട് മുതലംതോട് മണി, ദേശീയ കർഷക യൂണിയൻ പ്രസിഡന്റ് പി ടി ജോൺ, വെസ്റ്റേൺ ഘാട്ട് പീപ്പിൾസ് ഫോറം സെക്രട്ടറി ബോബൻ തോമസ്, കിസാൻ സേന സെക്രട്ടറി സത്യനാരായണ ഭട്ട്, കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി വി അഗസ്റ്റ്യൻ, കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ പ്രസിഡന്റ് ഷാജി ജോർജ്ജ്, മലനാട് എസ് എൻ ഡി പി യൂണിയൻ മുൻ പ്രസിഡന്റ് സികെ മോഹനൻ, ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ, കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസരി, ഡോ. എം സി ജോർജ്ജ്, മൊയ്തീൻ ഹാജി, സണ്ണി മണ്ണത്തുക്കാരൻ, ജോസ് വള്ളമറ്റം, ജോയി തെങ്ങുംപിള്ളി, ജോബി കണ്ണാത്തുകുഴി, ഡിജോ കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ എംഎൽഎ പി സി ജോസഫ് സ്വാഗതവും സ്വാഗതസംഘം കൺവീനർ ജോസ് എടപ്പാട്ട് നന്ദിയും പറഞ്ഞു.