- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഐ പി സി കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ കെ എം ജോൺ നിര്യാതനായി
ഫ്‌ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ കെ എം ജോൺ (86) നിര്യാതനായി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പത്തനംതിട്ട തിരുവല്ലയിൽ വച്ചാണ് മരണം. സംസ്‌ക്കാരം പിന്നീട്. ഐ പി സി സീനിയർ ജനറൽ മിനിസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതനായ ഭക്മൻ കുട്ടിയച്ചന്റെ മകൾ മറിയാമ്മയ
ഫ്‌ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ പി സി) കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ കെ എം ജോൺ (86) നിര്യാതനായി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പത്തനംതിട്ട തിരുവല്ലയിൽ വച്ചാണ് മരണം. സംസ്‌ക്കാരം പിന്നീട്. ഐ പി സി സീനിയർ ജനറൽ മിനിസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതനായ ഭക്മൻ കുട്ടിയച്ചന്റെ മകൾ മറിയാമ്മയാണ് ഭാര്യ. മക്കൾ: ജോൺ കാർമേൽ (രാജു), പാസ്റ്റർ ജേക്കബ്ബ് ജോൺ (സണ്ണി), വത്സമ്മ കോര, സൗമി കുരുവിള. മരുമക്കൾ:ലീലാമ്മ, ബേബി, ഡോൺ കുരുവിള (എല്ലാവരും യു എസ് എ)
1947 ൽ സുവിശേഷ വേലയ്ക്കിറങ്ങിയ പാസ്റ്റർ കെ എം ജോൺ കോട്ടയം തോട്ടയ്ക്കാട്, ആലപ്പുഴ, പരുമല, പുതുപ്പള്ളി, കറുകച്ചാൽ സഭകളിൽ പ്രവർത്തിച്ചശേഷം 1958 മുതൽ 78 വരെ മലബാറിൽ ഐ പി സി യുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പിന്നീട് ചെങ്ങന്നൂർ കല്ലിശ്ശേരിയിലും വളഞ്ഞവട്ടം സഭയിലും ശുശ്രൂഷകനായി. 1990 ൽ ചെങ്ങന്നൂർ സെന്റർ ശുശ്രൂഷകനായി ചുമതലയേറ്റു. ഐ പി സി മിഷൻ ബോർഡ് ചെയർമാൻ, ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പീസ് ആൻഡ് ജസ്റ്റിസ് ചെയർമാൻ, ഐ പി സി സ്റ്റേറ്റ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.