- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരസ്യ പിന്തുണ പ്രതീക്ഷിച്ചു ഇരുമുന്നണികളും മാണിക്ക് മേൽ കനത്ത സമ്മർദ്ദം തുടരുന്നു; ഇടതിനോടൊപ്പാണ് മനസെങ്കിലും സമദൂരം നിലനിർത്തി വിലപേശൽ തുടർന്നു മാണി; കേരളാ കോൺഗ്രസിന്റെ 5000 വോട്ടു നിർണായകമെന്ന തിരിച്ചറിവിൽ ചാണക്യ നീക്കങ്ങളുമായി മാണി
കോട്ടയം: മുന്നണി വിട്ട് പുറത്തു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ വില തിരിച്ചറിഞ്ഞ് മുന്നണികൾ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കെ എം മാണിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അതുകൊണ്ടു തന്നെ ഇരു മുന്നണികളോടും സമദൂരം പാലിച്ച് നിലകൊണ്ടാൽ മതിയെന്നാണ് നിലപാട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും പിന്തുണയ്ക്കായി സഹായമഭ്യർഥിക്കുേന്പാൾ സ്വന്തം വില ഇനിയും ഉയരുമെന്ന് പ്രതീക്ഷയാണ് മാണിക്ക്. അതുകൊണ്ടും തന്നെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനവും. മാണിവിഭാഗത്തെ മുന്നണിയിലെത്തിക്കാൻ കളമൊരുക്കുകയാണ് യുഡിഎഫ് നേതാക്കൾ. ബാർ കോഴക്കേസിൽ മാണിയെ സംശയത്തിന്റെ നിഴലിലാക്കിയെന്ന കേരള കോൺഗ്രസിന്റെ ആരോപണം നേരിട്ടിരുന്ന രമേശ് ചെന്നിത്തല തന്നെ മാണിയെ പരസ്യമായി മുന്നണിയിലേക്കു ക്ഷണിച്ചത് മഞ്ഞുരുക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന അഭിപ്രായം ആവർത്തിച്ചു. യു.ഡി.എഫിലേക്ക് പരസ്യമായി ക്ഷണിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട്
കോട്ടയം: മുന്നണി വിട്ട് പുറത്തു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ വില തിരിച്ചറിഞ്ഞ് മുന്നണികൾ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കെ എം മാണിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അതുകൊണ്ടു തന്നെ ഇരു മുന്നണികളോടും സമദൂരം പാലിച്ച് നിലകൊണ്ടാൽ മതിയെന്നാണ് നിലപാട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും പിന്തുണയ്ക്കായി സഹായമഭ്യർഥിക്കുേന്പാൾ സ്വന്തം വില ഇനിയും ഉയരുമെന്ന് പ്രതീക്ഷയാണ് മാണിക്ക്. അതുകൊണ്ടും തന്നെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനവും.
മാണിവിഭാഗത്തെ മുന്നണിയിലെത്തിക്കാൻ കളമൊരുക്കുകയാണ് യുഡിഎഫ് നേതാക്കൾ. ബാർ കോഴക്കേസിൽ മാണിയെ സംശയത്തിന്റെ നിഴലിലാക്കിയെന്ന കേരള കോൺഗ്രസിന്റെ ആരോപണം നേരിട്ടിരുന്ന രമേശ് ചെന്നിത്തല തന്നെ മാണിയെ പരസ്യമായി മുന്നണിയിലേക്കു ക്ഷണിച്ചത് മഞ്ഞുരുക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന അഭിപ്രായം ആവർത്തിച്ചു.
യു.ഡി.എഫിലേക്ക് പരസ്യമായി ക്ഷണിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് പരിഹാസച്ചുവയോടെയായിരുന്നു മാണിയുടെ വെള്ളിയാഴ്ചത്തെ ആദ്യ പ്രതികരണം. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തല 'ഒരുപാട് സഹായിച്ചിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം രമേശിനെ പരിഹസിച്ചെങ്കിലും പിന്നെ മാണി തിരുത്തി. രമേശുമായുള്ളത് നല്ല ബന്ധമാണെന്നായിരുന്നു ആ 'തിരുത്തൽ'. കേരള കോൺഗ്രസി(എം)ന്റെ വോട്ടുകൾ ചെങ്ങന്നൂരിൽ പാർട്ടി പ്രതീക്ഷിക്കുന്നുവെന്ന സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് അർഥഗർഭമായ മൗനം പാലിക്കുകയാണ് മാണി.
യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. മുന്നണി പ്രവേശനത്തെക്കുറിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരിൽ പാർട്ടിയുടെ മനസറിഞ്ഞ് പ്രവർത്തകർ വോട്ട് ചെയ്യും പാർട്ടിയുടെ മനസ് പ്രവർത്തകർക്ക് അറിയാമെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ അത് ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണെന്ന് കെ.എം മാണി പറഞ്ഞു. ബാർ കോഴക്കേസിൽ മാണിയെ കുറ്റവിമുക്തനാക്കാൻ ശ്രമിച്ചുവെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പരിഹാസരൂപേണയാണ് മാണി മറുപടി നൽകിയത്.
കെ.എം മാണിയേയും കേരള കോൺഗ്രസിനേയും മുന്നണിയിൽ തിരികെ എത്തിക്കാൻ മുൻകൈ എടുക്കുമെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. മാണിയെ തിരികെ എത്തിക്കാൻ താൻ വ്യക്തിപരമായി തന്നെ ശ്രമിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതു മുന്നണിയാണെന്നും ആഭ്യന്തര വകുപ്പിനെതിരായ തെറ്റിദ്ധാരണ മാണിക്ക് മാറിയിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
മെയ് 11-നാണ് കേരള കോൺഗ്രസി(എം)ന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന വിഷയം. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനും അദ്ദേഹത്തിനൊപ്പമുള്ളവർക്കും മാണിവിഭാഗത്തിന്റേതിൽനിന്ന് വ്യത്യസ്തമായ നിലപാടാണെന്ന വ്യക്തമായ സൂചനയാണുള്ളത്. ഇത് മുൻനിർത്തി ഉപതിരഞ്ഞെടുപ്പിൽ ആർക്കും പരസ്യപിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് യോഗം എത്തുമെന്നാണ് സൂചന. എന്നാൽ, എത്രകാലം ഇങ്ങനെ മുന്നണിയിൽ ചേരാതെ മുന്നോട്ടു പോകുമെന്ന ചോദ്യമാണ് മാണി വിഭാഗം ഉന്നയിക്കുന്നത്.
മനസ്സാക്ഷി വോട്ടെന്ന നിലപാടിലേക്കാണ് കേരള കോൺഗ്രസ് നീങ്ങുന്നത്. അത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് പാർട്ടി കരുതുന്നത്. മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടുകൾ പാർട്ടിക്കുണ്ട്. ആ പ്രഖ്യാപനം നടത്തിയാലും താഴെത്തട്ടിൽ പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകാനാണ് നേതൃത്വത്തിന്റെ നീക്കം. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും സിപിഎമ്മും മാണിയുടെ പിന്തുണ തേടിയതും. വിജയസാധ്യത ആർക്കെന്ന അവസാനവട്ട വിലയിരുത്തലിനു ശേഷമേ മാണിവിഭാഗം അന്തിമതീരുമാനമെടുക്കൂ. നിർണായക സമയത്ത് യാദൃച്ഛികമായി വന്നുപെട്ട ഉപതിരഞ്ഞെടുപ്പിൽ കൈക്കൊള്ളുന്ന നിലപാട് പാർട്ടിയുടെ വിലപേശൽശേഷിയെ തളർത്തരുതെന്ന ചിന്തയാണ് കാരണം. തികച്ചും അന്തസ്സോടെയുള്ള മുന്നണിപ്രവേശം ഉറപ്പാക്കാനാണ് ഈ മുൻകരുതൽ.