- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോ എന്ന് സർക്കാർ പരിശോധിക്കണം; കള്ളക്കേസിൽ കുടുക്കി കേരള കോൺഗ്രസിനെ ഒതുക്കാമെന്ന് ആരും കരുതണ്ട; അന്ധമായ രാഷ്ട്രീയ വിരോധം ആരോടുമില്ലെന്നും മാണി
കോട്ടയം: പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോയെന്ന് സർക്കാർ പരിശോധിക്കണമെന്നു മുൻ ധനമന്ത്രി കെ എം മാണി. കള്ളക്കേസിൽ കുടുക്കി കേരള കോൺഗ്രസിനെ ഒതുക്കാമെന്ന് കരുതേണ്ടെന്നും പാർട്ടി ചെയർമാൻ കൂടിയായ കെ.എം.മാണി പറഞ്ഞു. അന്ധമായ രാഷ്ട്രീയ വിരോധം ആരോടുമില്ലെന്നും കെ എം മാണി പറഞ്ഞു. തനിക്കെതിരെ പുതിയ എഫ്ഐആറുകൾ വന്നതിനു പിന്നിൽ ദുരുദ്ദേശമുണ്ട്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും മാണി പറഞ്ഞു. രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിന് മനഃപൂർവമായി ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്തോ നിർഭാഗ്യവശാൽ എനിക്കെതിരെ എഫ്ഐആർ വന്നു. ആരാണ് ഇതിനു പിന്നിൽ എന്നൊന്നും പറയുന്നില്ല. പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോയെന്ന് സർക്കാർ പരിശോധിക്കമെന്നും കേരള കോൺഗ്രസ് കോട്ടയം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യവെ മാണി ആവശ്യപ്പെട്ടു.
കോട്ടയം: പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോയെന്ന് സർക്കാർ പരിശോധിക്കണമെന്നു മുൻ ധനമന്ത്രി കെ എം മാണി. കള്ളക്കേസിൽ കുടുക്കി കേരള കോൺഗ്രസിനെ ഒതുക്കാമെന്ന് കരുതേണ്ടെന്നും പാർട്ടി ചെയർമാൻ കൂടിയായ കെ.എം.മാണി പറഞ്ഞു.
അന്ധമായ രാഷ്ട്രീയ വിരോധം ആരോടുമില്ലെന്നും കെ എം മാണി പറഞ്ഞു. തനിക്കെതിരെ പുതിയ എഫ്ഐആറുകൾ വന്നതിനു പിന്നിൽ ദുരുദ്ദേശമുണ്ട്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും മാണി പറഞ്ഞു.
രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിന് മനഃപൂർവമായി ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്തോ നിർഭാഗ്യവശാൽ എനിക്കെതിരെ എഫ്ഐആർ വന്നു. ആരാണ് ഇതിനു പിന്നിൽ എന്നൊന്നും പറയുന്നില്ല. പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോയെന്ന് സർക്കാർ പരിശോധിക്കമെന്നും കേരള കോൺഗ്രസ് കോട്ടയം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യവെ മാണി ആവശ്യപ്പെട്ടു.