- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിർഭാഗ്യകരം; തന്റെ അറിവോടെയല്ല; കേരള കോണഗ്രസിന് ഒറ്റയ്ക്ക് നിൽക്കാനുള്ള അസ്ഥിത്വം ഉണ്ട്; മുന്നണിയിലെടുക്കണമെന്ന് ആരോടും അപേക്ഷിച്ചിട്ടില്ല;കോൺഗ്രസിന് വേണ്ടങ്കെിൽ തങ്ങൾക്കും വേണ്ട; രാഷ്ട്രീയ വിമർശനങ്ങൾക്ക് മാണിയുടെ മറുപടി
തിരുവനന്തപുരം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം പിന്തുണയോടെ കേരളാ കോൺഗ്രസ് എം പിടിച്ചെടുത്തത് തന്റെ അറിവോടയല്ലെന്ന് ചെയർമാൻ കെ.എം.മാണ്ി. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. പാർട്ടി ഇക്കാര്യം വിലയിരുത്തി നിലപാടെടുക്കും. പി.ജെ.ജോസഫിന്റെ നിലപാട് തന്നെ ഇക്കാര്യത്തിൽ തനിക്കുള്ളത്. കേരളാ കോൺഗ്രസിനെ നിരന്തരം അപമാനിച്ചതിന്റെ മറുപടിയാണ് കോട്ടയത്ത് കോൺഗ്രസിന് ലഭിച്ചത്. ഡിസിസിയുടെ നിഷേധാത്മക നിലപാടുകളിലൂടെ വാങ്ങിയെടുത്തതാണ് ഇപ്പോഴത്തെ നടപടികൾ. തങ്ങൾക്ക് കോൺഗ്രസ് വിരോധമോ യുഡിഎഫ് വിരുദ്ധ നിലപാടുകളോ ഇല്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി സഹകരിക്കാനായിരുന്നു പാർട്ടി തീരുമാനം. ഓരോസമയത്തും വിവേചിച്ച് നോക്കി ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും മാണി പറഞ്ഞു. തങ്ങളെ മുന്നണിയിലെടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആർക്കും അപേക്ഷ നൽകി പിന്നാലെ നടക്കുന്നില്ലെന്നും മാണി പറഞ്ഞു. കോൺഗ്രസിന് തങ്ങളെ വേണ്ടെങ്കിൽ തങ്ങൾക്കും അവരെ വേണ്ട. മാറി നിൽക്കുന്നതിന്റെ നഷ്ടം ഇരുകൂട്ടർക്കുമുണ്ടാകും. കേരളാ കോൺഗ്രസ് ഒ
തിരുവനന്തപുരം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം പിന്തുണയോടെ കേരളാ കോൺഗ്രസ് എം പിടിച്ചെടുത്തത് തന്റെ അറിവോടയല്ലെന്ന് ചെയർമാൻ കെ.എം.മാണ്ി. നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. പാർട്ടി ഇക്കാര്യം വിലയിരുത്തി നിലപാടെടുക്കും. പി.ജെ.ജോസഫിന്റെ നിലപാട് തന്നെ ഇക്കാര്യത്തിൽ തനിക്കുള്ളത്.
കേരളാ കോൺഗ്രസിനെ നിരന്തരം അപമാനിച്ചതിന്റെ മറുപടിയാണ് കോട്ടയത്ത് കോൺഗ്രസിന് ലഭിച്ചത്. ഡിസിസിയുടെ നിഷേധാത്മക നിലപാടുകളിലൂടെ വാങ്ങിയെടുത്തതാണ് ഇപ്പോഴത്തെ നടപടികൾ. തങ്ങൾക്ക് കോൺഗ്രസ് വിരോധമോ യുഡിഎഫ് വിരുദ്ധ നിലപാടുകളോ ഇല്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി സഹകരിക്കാനായിരുന്നു പാർട്ടി തീരുമാനം. ഓരോസമയത്തും വിവേചിച്ച് നോക്കി ശരിയുടെ പക്ഷത്ത് നിൽക്കുമെന്നും മാണി പറഞ്ഞു.
തങ്ങളെ മുന്നണിയിലെടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആർക്കും അപേക്ഷ നൽകി പിന്നാലെ നടക്കുന്നില്ലെന്നും മാണി പറഞ്ഞു. കോൺഗ്രസിന് തങ്ങളെ വേണ്ടെങ്കിൽ തങ്ങൾക്കും അവരെ വേണ്ട. മാറി നിൽക്കുന്നതിന്റെ നഷ്ടം ഇരുകൂട്ടർക്കുമുണ്ടാകും. കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് നിൽക്കാൻ അസ്ഥിത്വമുള്ള പാർട്ടിയാണെന്നും മുമ്പം അത്തരത്തിൽ നിന്നുട്ടുണ്ടെന്നും മാണി വ്യക്തമാക്കി.
സി.പി.എം പണ്ട് ഉപദ്രവിച്ചതല്ലെ എന്ന ചോദ്യം ഇപ്പോൾ അപ്രസക്തമാണ്. ആന്റണിയും ഞങ്ങളും ഒന്നിച്ച് എൽഡിഎഫിനൊപ്പം ഇരുന്നതല്ലേ. കേരള കോൺഗ്രസ് ഇപ്പോൾ ഒരുമുന്നണിയിലുമില്ല. അതുകൊണ്ട് സ്വതന്ത്രമായ നിലപാടെടുക്കാമെന്നായിരുന്നു മാണിയുടെ മറുപടി.കോട്ടയത്തെ സംഭവം ഒരു മുന്നണിയോട് അടുക്കുന്നുവെന്ന സൂചനയല്ലന്നും മാണി പറഞ്ഞു.
എല്ലാം ചെയ്തത് ജോസ് കെ മാണിയാണെന്ന് ആരോപണം രാഷ്ട്രീയ വൈരാഗ്യമുള്ളവരുടേതാണ്. ലണ്ടലിനുള്ള ജോസ് കെ മാണി എങ്ങനെയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും മാണി ചോദിച്ചു. തങ്ങളെ എല്ലാവരും ദ്രോഹിച്ചിട്ടുണ്ട്. ശത്രുവിനോടും സ്‌നേഹത്തോടെയുള്ളതാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടെന്നും മാണി പറഞ്ഞു.