- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കോൺഗ്രസിന് ആരോടും വിരോധമില്ല; എവിടെ നന്മയുണ്ടോ അവിടെ കേരളകോൺഗ്രസുണ്ടാകുമെന്ന് മാണി; മാണിയെ പ്രകോപിപ്പിക്കാൻ യുഡിഎഫ് ഇല്ലെന്നു രമേശ് ചെന്നിത്തലയും
കോട്ടയം: കേരള കോൺഗ്രസിന് ആരോടും വിരോധമില്ല. എവിടെ നന്മയുണ്ടോ അവിടെ കേരളകോൺഗ്രസുണ്ടാകുമെന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരോട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിക്കുന്നവർക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. എല്ലാവർക്കും സ്‌നേഹമാണ് ഞങ്ങളോട്. ആർക്കും വിരോധമില്ല. സൗമ്യമായി സമഭാവനയോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കേരള കോൺഗ്രസിന്റെ നിലപാട് പ്രശ്‌നാധിഷ്ഠിതമാണെന്നും മാണി കൂട്ടിച്ചേർത്തു സിപിഎമ്മിന്റെ ക്ഷണം തള്ളാതെയായിരുന്നു മാണിയുടെ മറുപടി. യു.ഡി.എഫ് ബന്ധം മുറിച്ച ശേഷം കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ഞായറാഴ്ച ചേരാനിരിക്കെയാണ് മാണിയുടെ പ്രതികരണം. അതേസമയം ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെ പേരിൽ കേരളാ കോൺഗ്രസ് (എം) നേതാവ് കെ.എം.മാണിയെ പ്രകോപിപ്പിക്കാൻ യുഡിഎഫ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകിയെന്നേയുള്ളു. ഇനിയുള്ള കാര്യങ്ങൾ കാത്തി
കോട്ടയം: കേരള കോൺഗ്രസിന് ആരോടും വിരോധമില്ല. എവിടെ നന്മയുണ്ടോ അവിടെ കേരളകോൺഗ്രസുണ്ടാകുമെന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി. സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരോട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിന്തിക്കുന്നവർക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. എല്ലാവർക്കും സ്‌നേഹമാണ് ഞങ്ങളോട്. ആർക്കും വിരോധമില്ല. സൗമ്യമായി സമഭാവനയോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കേരള കോൺഗ്രസിന്റെ നിലപാട് പ്രശ്‌നാധിഷ്ഠിതമാണെന്നും മാണി കൂട്ടിച്ചേർത്തു
സിപിഎമ്മിന്റെ ക്ഷണം തള്ളാതെയായിരുന്നു മാണിയുടെ മറുപടി. യു.ഡി.എഫ് ബന്ധം മുറിച്ച ശേഷം കേരള കോൺഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ഞായറാഴ്ച ചേരാനിരിക്കെയാണ് മാണിയുടെ പ്രതികരണം.
അതേസമയം ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെ പേരിൽ കേരളാ കോൺഗ്രസ് (എം) നേതാവ് കെ.എം.മാണിയെ പ്രകോപിപ്പിക്കാൻ യുഡിഎഫ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകിയെന്നേയുള്ളു. ഇനിയുള്ള കാര്യങ്ങൾ കാത്തിരുന്ന് കാണാമെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം.മാണിയുമായി ഇപ്പോൾ ഒരു ചർച്ചയ്ക്കും പ്രസക്തിയില്ല. കേരളാ കോൺഗ്രസ് (എം) ഒരു പാർട്ടിയാണ്. അവർ ഇപ്പോൾ ഒരു തീരുമാനം എടുത്തിരിക്കുന്നു. ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് കെ.എം.മാണി ഇന്നലെയും പറഞ്ഞത്. അതിനാൽ തൽക്കാലം ചർച്ചയ്ക്കു പ്രസക്തിയില്ല. കേരള കോൺഗ്രസ് വിട്ടുപോകണമെന്ന് ഒരിക്കലും യുഡിഎഫ് ആഗ്രഹിച്ചിട്ടില്ല. ചെന്നിത്തല പറഞ്ഞു.
യുഡിഎഫിൽ നിന്ന് ഇനി ഒരുകക്ഷിയും വിട്ടുപോകുന്ന പ്രശ്നമില്ല. ദേശാഭിമാനിയുടെ മുഖപ്രസംഗം ഗൗരവമുള്ള കാര്യമായി കാണാത്തതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. കാരണം, അതൊക്കെ സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും ചെന്നിത്തല പ്രതികരിച്ചു.