- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴി നികുതിവെട്ടിപ്പിൽ കെ എം മാണിക്കു വീണ്ടും തിരിച്ചടി; വിജിലൻസ് എഫ്‌ഐആർ റദ്ദാക്കണമെന്ന മുൻ മന്ത്രിയുടെ ഹർജി ഹൈക്കോടതി തള്ളി; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി
കൊച്ചി: കോഴി നികുതിവെട്ടിപ്പിൽ മുൻ ധനമന്ത്രി കെ എം മാണിക്കു വീണ്ടും തിരിച്ചടി. വിജിലൻസ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മാണി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കോഴി നികുതി വെട്ടിപ്പും ആയുർവേദ ഉത്പന്നങ്ങളുടെ നികുതിയിളവുമായി ബന്ധപ്പെട്ടായിരുന്നു വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് ബി കമാൽപാഷ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഹർജി തള്ളുകയാണെന്നു കോടതി വ്യക്തമാക്കി. മാണിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. പൗൾട്രി ഫാം ഉടമകളുടെ നികുതി പിഴത്തുക ഒഴിവാക്കിയെന്നും ആയുർവേദ ഉത്പന്നങ്ങൾക്കു നികുതിയിളവ് നൽകിയെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. നോബിൾ മാത്യു നൽകിയ പരാതിയിലാണു മാണിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. മാണിക്ക് സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കേസ് കണ്ണും കാതും തുറന്ന് അന്വേഷിക്കണമെന്നും കോടതി

കൊച്ചി: കോഴി നികുതിവെട്ടിപ്പിൽ മുൻ ധനമന്ത്രി കെ എം മാണിക്കു വീണ്ടും തിരിച്ചടി. വിജിലൻസ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മാണി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
കോഴി നികുതി വെട്ടിപ്പും ആയുർവേദ ഉത്പന്നങ്ങളുടെ നികുതിയിളവുമായി ബന്ധപ്പെട്ടായിരുന്നു വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ജസ്റ്റിസ് ബി കമാൽപാഷ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഹർജി തള്ളുകയാണെന്നു കോടതി വ്യക്തമാക്കി. മാണിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു.
പൗൾട്രി ഫാം ഉടമകളുടെ നികുതി പിഴത്തുക ഒഴിവാക്കിയെന്നും ആയുർവേദ ഉത്പന്നങ്ങൾക്കു നികുതിയിളവ് നൽകിയെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. നോബിൾ മാത്യു നൽകിയ പരാതിയിലാണു മാണിക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. മാണിക്ക് സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കേസ് കണ്ണും കാതും തുറന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. കേസിൽ കോഴിഫാം ഉടമകൾ നൽകിയ ഹർജിയും തള്ളി.

