- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ എം മാണി സുപ്രീം കോടതിയെ സമീപിച്ചേക്കും; സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നു നിയമോപദേശം തേടിയെന്നു സൂചന
ന്യൂഡൽഹി: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ എം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്നു റിപ്പോർട്ടുകൾ. ഇതിനായി മാണി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സീനിയർ അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാൽ സുബ്രഹ്മണ്യം കേരളാ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ബസന്ത് എന്നിവരിൽ നിന്നാണു

ന്യൂഡൽഹി: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ എം മാണി സുപ്രീം കോടതിയെ സമീപിക്കുമെന്നു റിപ്പോർട്ടുകൾ. ഇതിനായി മാണി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
സീനിയർ അഭിഭാഷകരായ മഹേഷ് ജഠ്മലാനി, ഗോപാൽ സുബ്രഹ്മണ്യം കേരളാ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ബസന്ത് എന്നിവരിൽ നിന്നാണു മാണി നിയമോപദേശം തേടിയത്.
ബാർ കോഴക്കേസിലെ ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചത്. ഈ പരാമർശം നീക്കി കിട്ടാൻ സുപ്രീംകോടതിയെ സമീപിക്കാമെന്ന് മഹേഷ് ജഠ്മലാനിയും ബസന്തും നിയമോപദേശം നൽകിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബാർകേസിൽ ശക്തമായ വിമർശനമായിരുന്നു ഹൈക്കോടതി മാണിയ്‌ക്കെതിരെ നടത്തിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജിലൻസ് കോടതി വിധിയിൽ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിധി പ്രസ്താവിക്കവേ കേസിലെ അന്വേഷണം സംബന്ധിച്ചും ജസ്റ്റിസ് കമാൽ പാഷ സംശയം പ്രകടിപ്പിച്ചിരുന്നു.
മാണിയുടെ വാദങ്ങൾ കേൾക്കാതെയാണ് ഹൈക്കോടതി, പരാമർശം നടത്തിയത് എന്നതിനാൽ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് അഭിഭാഷകർ സ്വീകരിച്ചതായാണ് സൂചന. എന്നാൽ രാഷ്ട്രീയ കൂടിയാലോചനകൾക്കു ശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മാണിയോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

