തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അണികൾ നൂറിൽ നൂറും നല്കിയ ചോദ്യത്തിന് കോടതി അധികം വൈകാതെ ഉത്തരം നലകുമെന്നു പ്രതീക്ഷിക്കാം. പ്രതിഷേധവുമായി പ്രതിപക്ഷവും സഭ കീഴടക്കുമ്പോൾ മന്ത്രി എന്തിന് രാജി വയ്ക്കണം എന്നു ചോദിക്കുന്നവരോടാണ് കെ എം ഷാജഹാൻ ചോദിക്കുന്നത്. ഇതിൽ കൂടുതൽ എന്താണ് ഒരു കോടതി പറയേണ്ടത്?

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യം ഉയർന്നിരിക്കുകയാണല്ലോ. ഈ സാഹര്യത്തിൽ അവർ ബാലാവകാശ കമ്മീഷനിൽ നടത്തിയ നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ പറഞ്ഞതെന്ത് എന്ന് പരിശോധിക്കാനാണ് ഈ പോസ്റ്റിലൂടെ ശ്രമിക്കുക.

' True, had this been a case where the Minister was confirming the file endorsemnts, it is unnecessary for the Minister to give any reason for the same. But, in a case like this where the Minister wants more applicants to come on record for the selection process and when the Minister issues a specific direction in this regard, according to me, the files should disclose the reason on the basis of which such a decision was taken by the Minister. If the files do not disclose any reason, on the basis of which the outer time limit for submission of the applicants had been extended by the Minister, and since it is not possible to infer the various reasons stated in the counter affidavits from the files and since it has come out that the additional this respondent who is appointed as a Member of the Commission is an active worker of the political party which is in power in the State, the only inference possible is to hold that the enlargement of the time limit by the Minister was intended to appoint the additional third respondent as the Menber of the Commission and the same was not an exercise of power in good faith for the purpose for which power was conferred on the Minister'.( യഥാർത്ഥത്തിൽ ഇത് ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മന്ത്രി ഉറപ്പാക്കുകയായിരുന്നെങ്കിൽ മന്ത്രി അതിന് കാരണളൊന്നും പറയേണ്ടിയിരുന്നില്ല. പക്ഷേ, ഇത്തരത്തിൽ ഒരു കേസിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൂടുതൽ അപേക്ഷകർ വരണം എന്ന് മന്ത്രി തീരുമാനിക്കുകയും മന്ത്രി അതിനായി ഒരു പ്രത്യേക ഉത്തരവ് ഇറക്കുകയും ചെയ്യുമ്പോൾ, എന്നെ സംബന്ധിച്ചിടത്തോളം, മന്ത്രി അത്തരമൊരു തീരുമാനമെടുക്കുന്നതിന്റെ കാരണം ഫയലിലുണ്ടാകണം. ഫയലിലൂടെ അതിന്റെ കാരണങ്ങൾ വെളിപ്പെടുന്നില്ലെങ്കിൽ, അത്തരം കേസുകളിൽ സുദ്ദേശപരമായല്ല തീരുമാനമെടുത്തത് എന്നേ കോടതികൾക്ക് കണക്കാക്കാനാകൂ. ഈ കേസിൽ അപേക്ഷയുടെ കാലാവധി മന്ത്രി നീട്ടിയതിന് ഉള്ള കാരണം ഫയലിൽ കാണാനാകുന്നില്ല. എന്ന് മാത്രമല്ല അധിക മൂന്നാം എതിർകക്ഷി സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും തെളിഞ്ഞിരിക്കുന്നു. ഇതിൽ നിന്നെ ത്താവുന്ന ഏക നിഗമനം, അധിക മൂന്നാം എതിർ കക്ഷിയെ കമ്മീഷനിലെ അംഗമാക്കാൻ വേണ്ടിയാണ് മന്ത്രി അപേക്ഷയുടെ കാലാവധി നീട്ടിയത് എന്നാണ്. ഇത് മന്ത്രിയിൽ നിക്ഷിപ്തമായ അധികാരം മന്ത്രി സദുദ്ദേശപരമായല്ല ഉപഗോയിച്ചത് എന്നതിന്റെ തെളിവാണ്.
'
മന്ത്രി കെ കെ ശൈലജ രാജിവക്കാൻ ഇതിൽ കൂടുതൽ എന്താണ് ഒരു കോടതി പറയേണ്ടത്?