- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരാണ്, ഒരു ദലിത് പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ പ്രതികൾക്ക് സർവ്വവിധ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത്! സുഗതകുമാരി മുതൽ സാറാ ജോസഫ് വരെയുള്ളവരെ കാണാനില്ല! കെ എം ഷാജഹാൻ എഴുതുന്നു
വേട്ടക്കാർ ആർത്തട്ടഹസിക്കുകയാണ്. അവർ ആനന്ദലഹരിയിലാണ്. അവരെ ഇനി ഒരു മാസത്തേക്ക് പൊലീസ് അറസ്റ്റ് ചെയ്യില്ല. അവർ ഇനി സർവ്വതന്ത്ര സ്വതന്ത്രരാണ്. അവർക്ക് ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്ന് ഒരു വിധി ലഭിച്ചു, അറസ്റ്റ് ഒരു മാസം സ്റ്റേ ചെയ്തു കൊണ്ട്. ഇരയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ പ്രോസിക്യൂഷൻ ഇരക്ക് നീതി കിട്ടാനാവശ്യമായ വാദമുഖങ്ങൾ കോടതിയിൽ ഉയർത്തിയില്ലത്രെ. ഇരയുടെ വിശദമായ മൊഴിയും പരാതിയുമെല്ലാം ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷൻ ഊർജ്ജസ്വലമായി വാദിച്ചില്ലെന്നാണ് വിവരം. ഫലമോ, വേട്ടക്കാർ സ്വതന്ത്രരായി! ഈ കേസിൽ സർക്കാർ കയ്യയച്ച് വേട്ടക്കാരെ സഹായിച്ചു. ഒരാഴ്ച അവരെ അറസ്റ്റ് ചെയ്തില്ല. അതിലൂടെ അവർക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ടാക്കി കൊടുത്തു. എന്നിട്ട് കോടതിയിൽ അവർക്ക് വേണ്ടി ഒത്ത് കളിച്ചു. വേട്ടക്കാരെ ഒരു പരിക്കും പറ്റാതെ സർക്കാർ പൊന്ന് പോലെ സംരക്ഷിച്ചെടുത്തു! പ്രഗൽഭ അഭിഭാഷകനും, ജിഷ്ണു പ്രണോയ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്ന ഉദയഭാനു വായിരുന്നു പ്രതികളുടെ അഭിഭാഷകൻ. വ
വേട്ടക്കാർ ആർത്തട്ടഹസിക്കുകയാണ്. അവർ ആനന്ദലഹരിയിലാണ്. അവരെ ഇനി ഒരു മാസത്തേക്ക് പൊലീസ് അറസ്റ്റ് ചെയ്യില്ല. അവർ ഇനി സർവ്വതന്ത്ര സ്വതന്ത്രരാണ്. അവർക്ക് ഇന്നലെ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്ന് ഒരു വിധി ലഭിച്ചു, അറസ്റ്റ് ഒരു മാസം സ്റ്റേ ചെയ്തു കൊണ്ട്.
ഇരയെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ പ്രോസിക്യൂഷൻ ഇരക്ക് നീതി കിട്ടാനാവശ്യമായ വാദമുഖങ്ങൾ കോടതിയിൽ ഉയർത്തിയില്ലത്രെ. ഇരയുടെ വിശദമായ മൊഴിയും പരാതിയുമെല്ലാം ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷൻ ഊർജ്ജസ്വലമായി വാദിച്ചില്ലെന്നാണ് വിവരം. ഫലമോ, വേട്ടക്കാർ സ്വതന്ത്രരായി! ഈ കേസിൽ സർക്കാർ കയ്യയച്ച് വേട്ടക്കാരെ സഹായിച്ചു. ഒരാഴ്ച അവരെ അറസ്റ്റ് ചെയ്തില്ല. അതിലൂടെ അവർക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ടാക്കി കൊടുത്തു. എന്നിട്ട് കോടതിയിൽ അവർക്ക് വേണ്ടി ഒത്ത് കളിച്ചു. വേട്ടക്കാരെ ഒരു പരിക്കും പറ്റാതെ സർക്കാർ പൊന്ന് പോലെ സംരക്ഷിച്ചെടുത്തു!
പ്രഗൽഭ അഭിഭാഷകനും, ജിഷ്ണു പ്രണോയ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്ന ഉദയഭാനു വായിരുന്നു പ്രതികളുടെ അഭിഭാഷകൻ. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരാണ്, ഒരു ദലിത് പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ പ്രതികൾക്ക് സർവ്വവിധ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത്!
മറുവശത്ത്, ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു എം എൽ എ ഒരു മാസമായി തടവിലാണ്. അദ്ദേഹം തീർത്തും അവശനിലയിലാണെന്നും, ഗർഭിണിയായ തന്നെ കാണാനുള്ള അവസരം പോലും ജയിലിലാക്കപ്പെട്ടതോടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും, അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞതായി ഇന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരേ നിയമം, രണ്ട് തരം നീതി
അടിയന്തിരാവസ്ഥയെ പോലും വെല്ലുന്ന മാധ്യമ ബ്ലാക്കൗട്ടാണ് ഈ വിഷയത്തിൽ നിലനിൽക്കുന്നത്. ഒരു വരി വാർത്ത പോലും ഒരു മാധ്യമവും ഈ വിഷയത്തിൽ നൽകുന്നില്ല ! ഒരു പക്ഷേ സാമൂഹ്യ മാധ്യമം കൂടിയില്ലായിരുന്നെങ്കിൽ ഈ സംഭവം പൊതുമണ്ഡലം അറിയുമായിരുന്നില്ല! സുഗതകുമാരി മുതൽ സാറാ ജോസഫ് വരെയുള്ളവരെയും ഈ വിഷയത്തിൽ കാണാനില്ല! ശാരദക്കട്ടിയും, സജിതാ മീത്തിലും, ദീപാ നിശാന്തും, ഷാഹിനയും, പാർവ്വതിയും, സുജാ സൂസൻ ജോർജ്ജും, ചിന്താ ജെറോമും ഒന്നും ഇങ്ങനെ ഒരു സംഭവം കേട്ടിട്ടില്ലെന്ന് തോന്നുന്നു!
പല സ്ത്രീ വിഷയങ്ങളിലും ആർജ്ജവത്തോടെയുള്ള നിലപാടെടുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ ഈ സംഭവത്തിൽ ഇടപെടാത്തത് ക്രിമിനൽ അലംഭാവമാണ്. പ്രതിപക്ഷ പാർട്ടികൾ പതിവ് പോലെ ഒട്ടകപക്ഷികളെ പോലെ മണ്ണിൽ തല പൂഴ്‌ത്തി നിൽക്കുന്നു.