- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.ഷാജി ഇനിയും കാത്തിരിക്കണം; കോടതിയുടെ വാക്കാൽ പരാമർശം മതിയാകില്ല; ഷാജിക്കെതിരായ ഉത്തരവിന് സ്റ്റേ ഇല്ല; രേഖാമൂലമുള്ള ഉത്തരവ് മാത്രമേ പാലിക്കാൻ ബാധ്യതയുള്ളു: കെ.എം.ഷാജിക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ അവസാനിക്കുന്നത് നാളെ; സ്പീക്കറുടെ തീരുമാനം ഷാജിക്ക് കുരുക്കാകും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കേസിൽ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ട അഴീക്കോട് എംഎൽഎയ്ക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം ഇക്കാര്യത്തിൽ മതിയാവില്ല. രേഖാമൂലമുള്ള ഉത്തരവ് മാത്രമേ പാലിക്കാൻ ബാധ്യതയുള്ളു. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഇന്ന് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ ആനൂകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സ്റ്റേ തേടി നൽകിയ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കെ എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം. എന്നാൽ ഇത് കോടതിയുടെ ഉത്തരവല്ല, വാക്കാലുള്ള നിരീക്ഷണം മാത്രമാണ്. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കേസിൽ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ട അഴീക്കോട് എംഎൽഎയ്ക്ക് നിയമസഭയിൽ എത്താനാകില്ലെന്ന് സ്പീക്കർ. നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം ഇക്കാര്യത്തിൽ മതിയാവില്ല. രേഖാമൂലമുള്ള ഉത്തരവ് മാത്രമേ പാലിക്കാൻ ബാധ്യതയുള്ളു. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
അതേസമയം, കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഇന്ന് വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ ആനൂകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സ്റ്റേ തേടി നൽകിയ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കെ എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം. എന്നാൽ ഇത് കോടതിയുടെ ഉത്തരവല്ല, വാക്കാലുള്ള നിരീക്ഷണം മാത്രമാണ്.
അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എംഎൽഎ പദവി നിലനിർത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തിരഞ്ഞെടുപ്പ് കേസുകളിൽ ഇത്തരമൊരു മറുപടിയാണ് നൽകുകയെന്നും വിശദമായ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തന്നെ വിലക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അയോഗ്യത കൽപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു. അഴീക്കോട് എംഎൽഎ. ആയ ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഈമാസം ഒമ്പതിലെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
നിയമസഭാസമ്മേളനം 27-നു തുടങ്ങുന്ന സാഹചര്യത്തിൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നും അഡ്വ. ഹാരിസ് ബീരാൻ വഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. എതിർസ്ഥാനാർത്ഥിയായി മത്സരിച്ച എം വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജി വർഗീയ പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തുകയും ചെയ്‌തെന്നായിരുന്നു നികേഷ് കുമാറിന്റെ പരാതി. അമുസ്‌ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്‌ലിം വീടുകളിൽ പ്രചാരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും നികേഷ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കർക്കും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 50000 രൂപ നികേഷിന് കോടതിച്ചെലവ് നൽകാൻ കെ.എം ഷാജിക്ക് കോടതി നിർദ്ദേശം നൽകി.