- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇടയുള്ള രണ്ട് മണ്ഡലങ്ങളും ലീഗിന്റെ മാർജിൻ സീറ്റുകൾ; സുപ്രീം കോടതി കൈവിട്ടാൽ അഴീക്കോട് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും; ഷാജിയുടെ മതേതര മുഖത്തിനേറ്റ തിരിച്ചടിയും തെരഞ്ഞെടുപ്പിനെ ബാധിക്കും; മഞ്ചേശ്വരത്തെ ബിജെപി സാധ്യത കൂടിയാകുമ്പോൾ ലീഗിന് ഭയപ്പെടാൻ ഏറെ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തെ കുറിച്ചായിരുന്നു മുസ്ലിംലീഗിന് ആശങ്ക. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസിൽ കെ സുരേന്ദ്രന് അനുകൂലമായ വിധി വരുമെന്ന് ആശങ്കയിലാരുന്നു ലീഗ് നേതൃത്വം. ഇതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയായി അഴീക്കോട് മണ്ഡലത്തിലെ വിധി വന്നത്. 89 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ മഞ്ചേശ്വരമായിരുന്നു ലീഗിനെ തിരഞ്ഞെടുപ്പിനുശേഷം വല്ലാതെ പേടിപ്പിച്ചത്. അവിടെ ജയിച്ച പി.വി. അബ്ദുൾറസാക്കിനെതിരേ എതിർ സ്ഥാനാർത്ഥി ബിജെപി.യിലെ കെ. സുരേന്ദ്രൻ നൽകിയ തിരഞ്ഞെടുപ്പു കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് റസാക്ക് മരിക്കുന്നത്. ഇതോടെ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യത ഉയർന്നു. എന്നാൽ തെരഞ്ഞെടുപ്പു കേസ് തുടരാനാണ് സുരേന്ദ്രൻ തീരുമാനിച്ചത്. എൽ.ഡി.എഫിനെ മൂന്നാംസ്ഥാനത്താക്കിയ തിരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരത്തേത്. സിപിഎമ്മിലെ സി.എച്ച്. കുഞ്ഞമ്പുവായിരുന്നു സ്ഥാനാർത്ഥി. കള്ളവോട്ട് കാരണമാണ് യു.ഡി.എഫ്. ജയിച്ചതെന്നാരോപിച്ചായിരുന്നു കെ. സുരേന്ദ്രന്റെ ഹർജി. മരിച്ചവരും നാട്ടിലില്ലാത്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തെ കുറിച്ചായിരുന്നു മുസ്ലിംലീഗിന് ആശങ്ക. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസിൽ കെ സുരേന്ദ്രന് അനുകൂലമായ വിധി വരുമെന്ന് ആശങ്കയിലാരുന്നു ലീഗ് നേതൃത്വം. ഇതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയായി അഴീക്കോട് മണ്ഡലത്തിലെ വിധി വന്നത്. 89 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ മഞ്ചേശ്വരമായിരുന്നു ലീഗിനെ തിരഞ്ഞെടുപ്പിനുശേഷം വല്ലാതെ പേടിപ്പിച്ചത്. അവിടെ ജയിച്ച പി.വി. അബ്ദുൾറസാക്കിനെതിരേ എതിർ സ്ഥാനാർത്ഥി ബിജെപി.യിലെ കെ. സുരേന്ദ്രൻ നൽകിയ തിരഞ്ഞെടുപ്പു കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് റസാക്ക് മരിക്കുന്നത്. ഇതോടെ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യത ഉയർന്നു. എന്നാൽ തെരഞ്ഞെടുപ്പു കേസ് തുടരാനാണ് സുരേന്ദ്രൻ തീരുമാനിച്ചത്.
എൽ.ഡി.എഫിനെ മൂന്നാംസ്ഥാനത്താക്കിയ തിരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരത്തേത്. സിപിഎമ്മിലെ സി.എച്ച്. കുഞ്ഞമ്പുവായിരുന്നു സ്ഥാനാർത്ഥി. കള്ളവോട്ട് കാരണമാണ് യു.ഡി.എഫ്. ജയിച്ചതെന്നാരോപിച്ചായിരുന്നു കെ. സുരേന്ദ്രന്റെ ഹർജി. മരിച്ചവരും നാട്ടിലില്ലാത്തവരും യു.ഡി.എഫിനുവേണ്ടി വോട്ട് ചെയ്തതായി ഹർജിയിൽ പറയുന്നു. അബ്ദുൾറസാക്കിന്റെ മരണത്തെത്തുടർന്നു കേസ് തുടരാൻ ആഗ്രഹിക്കുന്നോ എന്നു കോടതി ചോദിച്ചിരുന്നു. തുടരുമെന്നാണ് സുരേന്ദ്രൻ അറിയിച്ചത്. ഹർജി തള്ളുകയാണെങ്കിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
അഴീക്കോട്ട് രണ്ടാംതവണയാണ് കെ.എം. ഷാജി ജയിക്കുന്നത്. 2006-ൽ സിപിഎമ്മിലെ എം. പ്രകാശനെ 493 വോട്ടുകൾക്ക് തോൽപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാജിയെ പിടിച്ചുകെട്ടാൻ സാക്ഷാൽ എം വി രാഘവന്റെ മകനെത്തന്നെ സിപിഎം. രംഗത്തിറക്കി. പക്ഷേ, ഷാജി ഭൂരിപക്ഷം വർധിപ്പിച്ചു- 2287 വോട്ട്. തീപാറുന്ന പോരാട്ടമായിരുന്നു അഴീക്കോട്ടേത്. ദൃശ്യമാധ്യമ പ്രവർത്തകനായ നികേഷ് കുമാറിന്റെ പ്രചാരണരീതിയും പുതുമയുള്ളതായിരുന്നു. കുടിവെള്ളം മോശമായ കിണറ്റിൽ ഇറങ്ങിക്കൊണ്ട് എംഎൽഎ.യുടെ പ്രവർത്തനത്തെ വിമർശിച്ച നികേഷിന്റെ പ്രചാരണവും വിവാദമായി.
എം വിആറിന്റെ കുടുംബവും ചേരിതിരിഞ്ഞു. സ്ഥാനാർത്ഥി നികേഷ്‌കുമാറിന്റെ സഹോദരൻ എം വി ഗിരീഷ്‌കുമാർ ഷാജിക്കുവേണ്ടി വോട്ടഭ്യർഥിച്ചു. വർഗീയതയുടെ പേരിൽ കിട്ടുന്ന വോട്ട് എനിക്കു വേണ്ടെന്ന് ഷാജി ഉറപ്പിച്ചു പറഞ്ഞു. തികഞ്ഞ മതേതര നിലപാട് തന്നെയായിരയുന്നു കെ എം ഷാജിക്ക് ഇക്കാര്യത്തിൽ ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള നിലപാടെടുത്തത്. അങ്ങനെയുള്ള നിലപാടുകാരനായ ഷാജിക്കെതിരെ കോടതിയിൽ നിന്നും വർഗീയ പരാമർശമുമണ്ടായത് കനത്ത തിരിച്ചടിയാണ്.
മുസ്ലിംലീഗിലെ പുരോഗമനമുഖമായ ഷാജി വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ കുടുങ്ങിയതു സമ്മിശ്രപ്രതികരണങ്ങൾക്കാണു വഴിയൊരുക്കിയത്. തിരഞ്ഞെടുപ്പു രംഗത്ത് ഇരുമുന്നണികളെയും ബിജെപിയെയും കൂടാതെ അഴീക്കോട്ട് സജീവമായുണ്ടായിരുന്നത് എസ്ഡിപിഐ ആയിരുന്നു. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അന്വേഷിച്ച നാറാത്ത് ആയുധപരിശീലനക്യാംപ് കേസിൽ ഷാജി എടുത്ത തീവ്രനിലപാട് അവരെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്ന തുറന്ന പ്രഖ്യാപനം തന്നെ നടത്തി. ഭൂരിപക്ഷവോട്ടുകൾ ലക്ഷ്യമിട്ടാണ് ആ കേസിലും മറ്റും ഷാജി നിലപാടെടുത്തതെന്ന ആക്ഷേപവും ഉയർത്തി. എന്നാലിപ്പോൾ ഹൈക്കോടതി ശരിവച്ചിരിക്കുന്നത് മണ്ഡലത്തിൽ ഏറിയാൽ 25% വരുന്ന ന്യൂനപക്ഷവോട്ട് സമാഹരിക്കാൻ ഷാജി ലഘുലേഖ തയാറാക്കി വിതരണം ചെയ്തുവെന്ന പരാതിയും.
അഴീക്കോട്ട് കേരളം ഉറ്റുനോക്കിയ പോരാട്ടത്തിൽ ജയിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. പ്രതീക്ഷിച്ച പിന്തുണ തനിക്കു ലഭിക്കാതെ പോയതിലുള്ള പരാതി തോൽവിക്കുശേഷം നികേഷ് സിപിഎം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള നീക്കം ആ തോൽവിയോടെ ഉപേക്ഷിച്ചു. മാധ്യമപ്രവർത്തനത്തിലേക്കു മടങ്ങിപ്പോയ നികേഷ് പാർട്ടി തീരുമാനം അനുസരിച്ചാണു തിരഞ്ഞെപ്പു കേസ് നൽകിയത്. ഈ ഹർജിയിലാണ് ഇപ്പോൾ ഷാജിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. എന്തായാലും ഇപ്പോഴത്തെ രാഷ്ട്രീയത സാഹചര്യത്തിൽ രണ്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യം ലീഗിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നൽകുന്ന കാര്യമാണ്.