കെ എം ഷാജി ഇനി അഴീക്കോട് എംഎൽഎ അല്ല..! ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമ സഭാ സെക്രട്ടറിയുടെ അറിയിപ്പ്; വിധിക്കെതിരായ അപ്പീൽ ഇന്നും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്താതിരുന്നതിനാൽ ഷാജിക്ക് നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ല
ന്യൂഡൽഹി: മുസ്ലിംലീഗ് കെ എം ഷാജി ഇനി നിയമസഭാ അംഗം അല്ല. ഹൈക്കോടതി ഉത്തവ് അനുസരിച്ച് ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് ലഭിച്ച സ്റ്റേയുടെ കാലാവധി അവസാനിപ്പിച്ചതോടെയാണ് ഷാജി എംഎൽഎ അല്ലാതായി മാറിയത്. കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമ സഭാ സെക്രട്ടറിയുടെ അറിയിപ്പും പുറത്തുവന്നു. ഈമാസം 24ാം തീയ്യതിയാണ് നിയമസഭാ സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്ന് കാണിച്ചാണ് അറിയിപ്പുണ്ടായത്. അതിനിടെ ഷാജിയുടെ അപ്പീൽ ഇന്നും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. ഇതോടെ ഇതോടെ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കെ എം ഷാജിക്ക് കഴിയില്ല. അതിനിടെ നാളെ കോടതിയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യിക്കാൻ അഭിഭാഷകരുടെ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് നിന്ന് മത്സരിച്ച ഷാജി വർഗീയത പരത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്ക
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: മുസ്ലിംലീഗ് കെ എം ഷാജി ഇനി നിയമസഭാ അംഗം അല്ല. ഹൈക്കോടതി ഉത്തവ് അനുസരിച്ച് ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് ലഭിച്ച സ്റ്റേയുടെ കാലാവധി അവസാനിപ്പിച്ചതോടെയാണ് ഷാജി എംഎൽഎ അല്ലാതായി മാറിയത്. കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമ സഭാ സെക്രട്ടറിയുടെ അറിയിപ്പും പുറത്തുവന്നു. ഈമാസം 24ാം തീയ്യതിയാണ് നിയമസഭാ സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്ന് കാണിച്ചാണ് അറിയിപ്പുണ്ടായത്. അതിനിടെ ഷാജിയുടെ അപ്പീൽ ഇന്നും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. ഇതോടെ ഇതോടെ നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കെ എം ഷാജിക്ക് കഴിയില്ല. അതിനിടെ നാളെ കോടതിയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യിക്കാൻ അഭിഭാഷകരുടെ ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് നിന്ന് മത്സരിച്ച ഷാജി വർഗീയത പരത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. ഇത്തവണ 13 ദിവസം സഭ ചേരും. നിലവിൽ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി നിയമസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇനി ഈ വിധി സേറ്റ ചെയ്ത ഉത്തരവ് കിട്ടണമെന്നാണ് നിയമസഭ സെക്രട്ടറിയുടെ നിലപാടെന്ന് അറിയുന്നു.
അതേസമയം അഴീക്കോട് എംഎൽഎ, കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ സംബന്ധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാക്കാലുള്ള നിരീക്ഷണങ്ങൾ മാത്രമാണ് നടത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. കോടതിയുടെ വാക്കാലുള്ള നിരീക്ഷണത്തെ തള്ളികളയുന്നത് പുതിയ നിയമയുദ്ധത്തിന് കാരണമാകും.