- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങൾക്കിടയിലും മികച്ച കലക്ഷനുമായി സിബിഐ 5; ചിത്രത്തിന്റെ വിജയം ജഗതിക്കൊപ്പം കേയ്ക്ക് മുറിച്ച് ആഘോഷിച്ച് കെ മധു; ആറാം ഭാഗത്തെക്കുറിച്ചുള്ള ആലോചന തുടങ്ങിയെന്ന് സംവിധായകൻ
കൊച്ചി: മമ്മൂട്ടി നായകനായ ചിത്രം സിബിഐ 5 ദി ബ്രെയിൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ ദിനങ്ങളിലെ വിമർശനങ്ങളെ അതിജീവിച്ചാണ് ഇപ്പോൾ മികച്ച കലക്ഷനുമായി ചിത്രം മുന്നോട്ട് പോകുന്നത്.ഇപ്പോഴിതാ സിനിമയുടെ വിജയം ജഗതി ശ്രീകുമാറിനൊപ്പം ആഘോഷിച്ച് സംവിധായകൻ കെ മധു. തിരുവനന്തപുരം പേയാട് ജഗതിയുടെ വസതിയിൽ വെച്ച് കേക്ക് മുറിച്ചാണ് സിനിമയുടെ വിജയം ആഘോഷിച്ചത്.
'സന്തോഷം കൊണ്ട് മതിമറക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെ ജനങ്ങൾ കയ്യടിച്ച് സ്വീകരിച്ച് മനസ്സിൽ തട്ടി ആ സീൻ ആസ്വദിക്കുന്നു എന്നതിൽ വളരെ സന്തോഷം. ഞങ്ങളുടെ വിക്രം തിരിച്ചെത്തി', കെ മധു മാധ്യമങ്ങളോട് പറഞ്ഞു.സിനിമയുടെ തുടർഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 'ഒന്ന് വിജയിച്ചപ്പോൾ രണ്ട് വന്നു. രണ്ട് വിജയിച്ചപ്പോൾ മൂന്ന് വന്നു. മൂന്നു വിജയിച്ചപ്പോൾ നാലും നാല് വിജയിച്ചപ്പോൾ അഞ്ചും വന്നു. ഇപ്പോൾ അഞ്ച് വിജയിച്ചിരിക്കുകയാണ്. ഇനി ആറിനെക്കുറിച്ച് ആലോചിക്കാം' കെ മധു കൂട്ടിച്ചേർത്തു.
കെ മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമിയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടത്തോടെയാണ് സിനിമ റിലീസ് ചെയ്തത്.സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർബോസ് വി, പ്രൊഡക്ഷൻ കൺട്രോളർഅരോമ മോഹൻ, ആർട്ട് ഡയറക്ടർസിറിൾ കുരുവിള, കോസ്റ്റ്യൂംസ്റ്റെഫി സേവ്യർ, മേക്കപ്പ്പ്രദീപ് രംഗൻ, സ്റ്റിൽസ്സലീഷ് കുമാർ.




