- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന്റെ അടിത്തറ തകർന്നു; സംഘടനാതലത്തിൽ സമ്പൂർണ അഴിച്ചുപണി വേണം; തനിക്ക് ഒരുസ്ഥാനവും വേണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു; പാർട്ടിയിൽ തലമുറമാറ്റം വേണമെന്നും കെ.മുരളീധരൻ
തിരുവനന്തപുരം: കോൺഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. സംഘടനാതലത്തിൽ സമ്പൂർണ അഴിച്ചുപണി വേണം. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല.അടിത്തറ നഷ്ടപ്പെട്ടതാണ് തോൽവിക്ക് കാരണം. സ്ഥാനമാനങ്ങളിൽ ഗ്രൂപ്പ് വീതംവയ്‌പ്പ് ഒഴിവാക്കണം. തനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിൽ തലമുറമാറ്റം വേണമെന്നും കെ. മുരളീധരൻ പ്രതികരിച്ചു.
സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. കോൺഗ്രസിൽ തലമുറ മാറ്റത്തിനായി മാറാൻ താൻ തയ്യാർ. പുതിയ മന്ത്രിസഭയിൽ ആരേയും മോശക്കാരായി കാണുന്നില്ലെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story