- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയത്തിൽ അൽപമൊക്കെ സംസ്കാരം വേണം; അഴിമതിയിൽ മൂക്കറ്റം മുങ്ങി നിൽക്കുന്ന കെ ടി ജലീൽ നിലവാരമില്ലാതെ ജൽപ്പനം നടത്തുന്നു; വിമർശനവുമായി കെ മുരളീധരൻ
കണ്ണൂർ: അഴിമതിയിൽ മുക്കറ്റം മുങ്ങി നിൽക്കുന്ന മുൻ മന്ത്രി കെ ടി ജലീൽ നിലവാരമില്ലാതെ ജൽപ്പനം നടത്തുകയാണെന്ന് കെ.മുരളീധരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ബന്ധുജന നിയമനത്തിന്റെ പേരിൽ സുപ്രീം കോടതിയിൽ നിന്നു വരെ പ്രതികൂലമായ വിധിയുണ്ടായ മന്ത്രിയായിരുന്നു. ജലീൽ താനടക്കം നിയമസഭയിൽ ഈ കാര്യം ചർച്ച ചെയ്തതാണ്.
മലപ്പുറം എ.ആർ. നഗർ ബാങ്ക് ക്രമക്കേടിന്റെ രക്തസാക്ഷിയാണ് മുസ്ലിം ലീഗ് നേതാവ് ' അബ്ദുൽ ഖാദർ മൗലവിയെന്ന കെ.ടി ജലീലിന്റെ ആരോപണം നിലവാരമില്ലാത്തതാണ്. ഇതു കാരണമുള്ള മാനസിക സംഘർഷം കൊണ്ടുള്ള ഹൃദയാഘാതത്തിലാണ് മൗലവി കുഴഞ്ഞു വീണു മരിച്ചതെന്നാണ് ജലീൽ പറയുന്നത്. ഇങ്ങനെയൊക്കെ പറയുന്ന ജലീലിന്റെ സമനില തെറ്റിയതായി സംശയിക്കുന്നുവെന്ന് കെ.മുരളിധരൻ എം പി പറഞ്ഞു.
മൂക്കറ്റം അഴിമതിയിൽ മുങ്ങി നിൽക്കുന്ന വ്യക്തിയുടെ ജല്പനമാണിത്. തനിക്ക് ചേരാത്ത കുപ്പായമാണ് ജലീൽ ധരിച്ചിച്ചിരിക്കുന്നത് അത് അദ്ദേഹത്തിന് ഗുണം ചെയില്ലെന്ന്
കെ മുരളീധരൻ എം പി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ