നേമം: തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ സിപിഎം- ബിജെപി ധാരണയുണ്ടെന്ന ആരോപണവുമായി നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ. തിരുവനന്തപുരത്തും നേമത്തും സിപിഎം ബിജെപിയെ സഹായിക്കും. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെ സഹായിക്കും.

സിപിഎം -ബിജെപി രാത്രി കൂട്ടുകെട്ട് സജീവമാണ്. അതിന്റെ തെളിവാണ് കഴക്കൂട്ടത്തെ സംഘർഷം. തിരഞ്ഞെടുപ്പിന് മുൻപ് ഇവിടെ രാഷ്ട്രീയ സംഘർഷമുണ്ടാകും .

അതുവഴി ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് നേടിക്കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. പകൽ പരസ്പരം ശത്രുക്കളായി കാണുന്ന ഇവർ രാത്രിയിൽ മിത്രങ്ങളാണെന്നും കെ.മുരളീധരൻ ആരോപിച്ചു.