തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംഎൽഎ. ഫെബ്രുവരി 13ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി പിണറായി വിജയൻ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മുരളീധരൻ ആരോപിച്ചു.

ലാവലിൻ കേസിനെ കുറിച്ചാണ് കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നാണ് മുരളീധരന്റെ ആരോപണം. ഇത് നിഷേധിക്കാൻ സാധിക്കുമോയെന്നും മുരളീധരൻ വെല്ലുവിളിച്ചു.

രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമാണ് ലാവലിൻ കേസിൽ എതിർഭാഗത്തുണ്ടായിരുന്ന ഹരീഷ് സാൽവെ പിണറായിക്കുവേണ്ടി വാദിക്കാനെത്തിയത്.

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ലോക്‌നാഥ് ബെഹറയെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടി ആർഎസ്എസിലേക്കുള്ള ആളെക്കൂട്ടലാണെന്നും മുരളീധൻ ആരോപിച്ചു.