- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിലെ ആർ.എസ്.എസ് ഫാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത്; ബിജെപി വോട്ട് വാങ്ങിയാണ് എൽഡിഎഫ് വിജയിച്ചതെന്ന ആരോപണത്തിന് ആനിരാജയുടെ പ്രസ്താവന അടിവരയിടുന്നു: കെ മുരളീധരൻ
തിരുവനന്തപുരം: സിപിഎം-ബിജെപി ബന്ധം യുഡിഎഫ് നേരത്തെ സൂചിപ്പിച്ചതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. പൊലീസിൽ ആർ.എസ്.എസ് വിഭാഗം എന്ന ആനി രാജയുടെ വിമർശനം ഇതിന് തെളിവാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങിയാണ് എൽ.ഡി.എഫ് വിജയിച്ചതെന്ന ആരോപണത്തിന് ആനിരാജയുടെ പ്രസ്താവന അടിവരയിടുന്നുവെന്നും മുരളീധരൻ പറഞ്ഞു.
പൊലീസിലെ ആർ.എസ്.എസ് ഫാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത്. സംസ്ഥാനത്ത് ബാലപീഡനം നടത്താൻ നേതൃത്വം നൽകുന്നത് കേരളാ പൊലീസ് ആണെന്നും മുരളീധരൻ പറഞ്ഞു.
കോവിഡ് പ്രതിരോധ കാര്യത്തിൽ ആരോഗ്യ മന്ത്രിക്ക് ഒരു വ്യക്തതയും ഇല്ലെന്ന് മുരളീധരൻ പറഞ്ഞു. വാർത്തകൾ നോക്കി വായിച്ച ശീലംവെച്ച് ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് വായിക്കുക മാത്രമാണ് മന്ത്രി ചെയ്യുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
Next Story




