- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേയർ ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ട്.. പക്ഷെ വായിൽ വരുന്നത് ഭരണിപ്പാട്ട്; ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനക സിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്; വിവാദ പരാമർശവുമായി കെ മുരളീധരൻ എംപി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമർശനുമായി കെ മുരളീധരൻ എംപി. കാണാൻ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായിൽനിന്ന് പുറത്തുവരുന്നതുകൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു. നികുതി തട്ടിപ്പ് അഠക്കമുള്ള വിഷയങ്ങൾ കോർപ്പറേഷനിൽ നിന്നും പുറത്തുവരുമ്പോഴാണ് കെ മുരളീധരന്റെ വിവാദ പ
കെ മുരളീധരന്റെ വാക്കുകൾ ഇങ്ങനെ: എംപി. പത്മനാഭനെ പോലുള്ളവർ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രൻ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാൻ വിനയപൂർവം പറയാം. ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനകസിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായിൽനിന്ന് വരുന്നതുകൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്.
ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്. കോർപറേഷനിലെ കൗൺസിലർമാർ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാൻ ഇതുവരെ തയ്യാറായിട്ടില്ല.
കാരണം മൂപ്പരുടെ സർക്കാർ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാൽക്കള്ളനെ കുറ്റം പറയാൻ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവൺമെന്റ് ഇക്കാര്യത്തിൽ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സിൽവർ ലൈനുണ്ടാക്കാൻ നോക്കുകയാണ്. അതിൽ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്- അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ