- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസംബ്ലിയിൽ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടത്; പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ എംപി; എംഎൽഎയെ പുറത്താക്കി ജനങ്ങളോട് മാപ്പുപറയിക്കാനും പിണറായി വിജയൻ തയ്യാറാവണമെന്നും ആവശ്യം
കോഴിക്കോട്: പിവി അൻവർ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണെന്ന് എംപി കെ മുരളീധരൻ. അൻവറിനെ കൊണ്ട് ജനങ്ങളോട് മാപ്പുപറയിക്കാനും പിണറായി വിജയൻ തയ്യാറാവണം. അസംബ്ലിയിൽ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടതെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു
എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുനഃസംഘടന സാധ്യമാകില്ല. ജില്ല കോൺഗ്രസ് കമ്മറ്റി പുനഃസംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദ്ദേശങ്ങൾ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചത്.
ജില്ല കോൺഗ്രസ് കമ്മറ്റികളുടെ പുനഃ സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവർ ഹൈക്കമാണ്ടിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി.
മറുനാടന് മലയാളി ബ്യൂറോ