- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിയായിരുന്നുവെങ്കിൽ ജയിക്കുകയായിരുന്നില്ലെന്ന് പറഞ്ഞ് കോൺഗ്രസിനിട്ട് കൊട്ടി; ഉണ്ണിത്താന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സുധീരനെന്ന് പറയാതെ പറഞ്ഞു; കെ കരുണാകരൻ അനുസ്മരണത്തിന് ദോഹയിൽ എത്തിയ മുരളീധരൻ ഫോം തുടരുന്നു
ദോഹ: കോൺഗ്രസിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമെതിരെ പരോക്ഷ പരാമർശങ്ങളുമായി കെ മുരളീധരൻ വീണ്ടും. പ്രതിപക്ഷത്തിന്. ശക്തികുറഞ്ഞെന്ന മുരളീധരന്റെ പ്രസ്താവനയുടെ തുടർച്ചയാണ് ഇതും. രാജ്‌മോഹൻ ഉണ്ണിത്താനെ കൊണ്ട് നടത്തിയ വിമർശനങ്ങൾ മുരളീധരൻ ഗൗരവത്തോടെ തന്നെ കാണുന്നു. ആ വിഷയത്തിൽ പാർട്ടിയിൽനിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ. മുരളീധരൻ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ശരിയല്ലാത്തതിനാൽ വി എം. സുധീരനെതിരെ താൻ വിമർശനം ഉയർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതുകൊണ്ടുമാത്രമാണ് താൻ ഇത്തവണ വട്ടിയൂർക്കാവിൽ ജയിച്ചതെന്നും മുരളി പറഞ്ഞു. ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ ഇൻകാസ് തൃശൂർ ജില്ലാ സമിതി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനാണു മുരളി ദോഹയിലെത്തിയത്. സുധീരനെതിരെ കടുത്ത നിലപാടിലാണ് മുരളിയെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. താങ്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താനെ രംഗ
ദോഹ: കോൺഗ്രസിനും കെപിസിസി പ്രസിഡന്റ് വി എം സുധീരനുമെതിരെ പരോക്ഷ പരാമർശങ്ങളുമായി കെ മുരളീധരൻ വീണ്ടും. പ്രതിപക്ഷത്തിന്. ശക്തികുറഞ്ഞെന്ന മുരളീധരന്റെ പ്രസ്താവനയുടെ തുടർച്ചയാണ് ഇതും. രാജ്‌മോഹൻ ഉണ്ണിത്താനെ കൊണ്ട് നടത്തിയ വിമർശനങ്ങൾ മുരളീധരൻ ഗൗരവത്തോടെ തന്നെ കാണുന്നു. ആ വിഷയത്തിൽ പാർട്ടിയിൽനിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ. മുരളീധരൻ തുറന്നടിച്ചു.
കെപിസിസി പ്രസിഡന്റിനെതിരെ മുൻ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ശരിയല്ലാത്തതിനാൽ വി എം. സുധീരനെതിരെ താൻ വിമർശനം ഉയർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതുകൊണ്ടുമാത്രമാണ് താൻ ഇത്തവണ വട്ടിയൂർക്കാവിൽ ജയിച്ചതെന്നും മുരളി പറഞ്ഞു. ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ ഇൻകാസ് തൃശൂർ ജില്ലാ സമിതി സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനാണു മുരളി ദോഹയിലെത്തിയത്. സുധീരനെതിരെ കടുത്ത നിലപാടിലാണ് മുരളിയെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന.
താങ്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താനെ രംഗത്തിറക്കിയതു ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അതോ കെപിസിസി പ്രസിഡന്റ് വി എം. സുധീരനോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടിയിങ്ങനെ: യുദ്ധത്തിൽ തോറ്റുമടങ്ങിയ ഒരാൾ തിരിച്ചെത്തി വീണ്ടും വെല്ലുവിളിക്കുമ്പോൾ പിന്നിൽ ശക്തനായ ഒരാളുടെ സഹായമുണ്ടെന്നു മനസിലാക്കണം. ബാലി-സുഗ്രീവ യുദ്ധത്തിൽ തോറ്റുമടങ്ങിയ സുഗ്രീവൻ തിരിച്ചെത്തി വെല്ലുവിളിച്ചപ്പോൾ ബാലിയെ തടഞ്ഞുകൊണ്ട് താര പറഞ്ഞ വാക്കുകളാണിത്. രാമായണമായാലും ഭാരതമായാലും ബൈബിൾ ആയാലും പുരാണകഥകൾ ഇന്നും ആവർത്തിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും മുരളി പറഞ്ഞു.
കോഴിക്കോട്ടു നടന്ന കെ.കരുണാകരൻ അനുസ്മരണത്തിൽ സ്വയംവിമർശനപരമായാണ് ചില കാര്യങ്ങൾ പറഞ്ഞത്. ഒൻപത് എംഎൽഎമാർ മാത്രമുണ്ടായിരുന്ന കോൺഗ്രസിനെ നാലുവർഷംകൊണ്ട് ഭരണത്തിലെത്തിച്ച നേതാവാണു കരുണാകരൻ. അതിനാലാണ് സ്വയംവിമർശനപരമായി ചിലതുപറഞ്ഞത്. പിണറായി സർക്കാർ അധികാരമേറ്റ് ഏഴുമാസത്തിനുശേഷമാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വെറും പ്രസ്താവനയിറക്കൽ മാത്രമല്ല പ്രതിപക്ഷത്തിന്റെ ധർമ്മം. ഭരണപക്ഷത്തിന്റെ വീഴ്ചകൾക്കെതിരെ ജനങ്ങൾ റോഡിലിറങ്ങണം. പ്രസ്താവനകൾ കൊണ്ട് ആരും റോഡിലിറങ്ങില്ല. അതിന് നേതൃത്വം നിർദ്ദേശം നൽകണം. ഇക്കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും വിശദീകരിച്ചു.
പ്രതിപക്ഷം നിഷ്‌ക്രിയമായതിനാൽ ഭരണകക്ഷിയിലെ ചിലർ പ്രതിപക്ഷത്തിന്റെ റോൾകൂടി ഭംഗിയായി ഏറ്റെടുക്കുകയാണ്. കേന്ദ്രത്തിന്റെ നോട്ടുനിരോധനം കൊണ്ടു ജനംവലയുന്നു. സംസ്ഥാനസർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് റേഷനരിപോലും മുടങ്ങുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ പൊലീസ് യുഎപിഎ ചുമത്തുന്നു. എൽഡിഎഫിന്റെ ഭരണവീഴ്ചകൾക്കെതിരെ അച്യുതാനന്ദനും ചില സിപിഐ(എം) നേതാക്കളും രംഗത്തുവന്നിട്ടും കോൺഗ്രസ് നിഷ്‌ക്രിയമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇത് ബിജെപിക്ക് കേരളത്തിൽ ഇടമൊരുക്കിക്കൊടുക്കലാവും. ഇക്കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. അതിനെ സദുദ്ദേശ്യപരമായി കാണുന്നതിനു പകരം ഉണ്ണിത്താൻ നടത്തിയത് വ്യക്തിഹത്യയും തറ സംസാരവുമാണ്. ഉണ്ണിത്താനെ പ്രതിരോധിക്കേണ്ടിവന്നത് അതിനാലാണ്.
കോൺഗ്രസ് നിഷ്‌ക്രിയമായതിനാലാണ് യുഡിഎഫിലെ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ നിർജീവമായത്. കോൺഗ്രസ് പ്രക്ഷോഭരംഗത്തിറങ്ങിയാൽ ഘടകകക്ഷികളും ഒപ്പമിറങ്ങുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എല്ലാ അർത്ഥത്തിലും കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വിമർശിക്കുകയാണ് മുരളീധരൻ.



