കോഴിക്കോട്: ബ്രിട്ടീഷുകാരെക്കാൾ മോശമാണ് ബിജെപിയെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. ഭിന്നിപ്പിച്ച് ഭരണം പിന്തുടരനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാർ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവർ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപ നേതാക്കളെ സ്വതന്ത്രസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ചരിത്രം മെനയാൻ നോക്കുന്നത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടിയെന്നും മുരളീധരൻ പറഞ്ഞു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാൻ തലവനായിരുന്നു എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.