- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ
കൊച്ചി: കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് മുൻ ചെയർമാനും നിലവിലെ ഡയറക്ടറുമായ കെ.എൻ.മർസൂക്കിനെ ഡയറക്ടർ ബോർഡിൽ നിന്നും സസ്പെൻഡ് ചെയ്തു. ഫ്ളാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അറസ്റ്റിലായതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു നടപടി. അറസ്റ്റിനെ തുടർന്ന് ഏറെ സമ്മർദ്ദത്തിലായ ബിജു രമേശിന് മർസൂക്കിനെ പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഇതേ സംഭവത്തിൽ കേരള ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള കേരളാ ട്രേഡ് സെന്റർ മാനേജർ ആർ ശ്രീനിവാസനെയും അന്വേഷണ വിധേയമായി സസ്പെൻഡ്് ചെയ്തു. കഴിഞ്ഞ 13 നാണ് മർസൂക്കിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ സനകൻ എന്നയാളിന്റെ പക്കൽ നിന്നും കേരള ട്രേഡ് സെന്ററിൽ അപ്പാർട്‌മെന്റ് നൽകാമെന്നുപറഞ്ഞ് 49 ലക്ഷം തട്ടിയെന്നായിരുന്നു പരാതി. കേരള ട്രേഡ് സെന്റർ കെട്ടിടത്തിന്റെ 12 ാം നിലയിൽ മൂന്നാം നമ്പർ അപ്പാർട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് മർസൂക്ക്, ആർ. ശ്രീനിവാസ്
കൊച്ചി: കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് മുൻ ചെയർമാനും നിലവിലെ ഡയറക്ടറുമായ കെ.എൻ.മർസൂക്കിനെ ഡയറക്ടർ ബോർഡിൽ നിന്നും സസ്പെൻഡ് ചെയ്തു. ഫ്ളാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അറസ്റ്റിലായതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു നടപടി. അറസ്റ്റിനെ തുടർന്ന് ഏറെ സമ്മർദ്ദത്തിലായ ബിജു രമേശിന് മർസൂക്കിനെ പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. ഇതേ സംഭവത്തിൽ കേരള ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള കേരളാ ട്രേഡ് സെന്റർ മാനേജർ ആർ ശ്രീനിവാസനെയും അന്വേഷണ വിധേയമായി സസ്പെൻഡ്് ചെയ്തു.
കഴിഞ്ഞ 13 നാണ് മർസൂക്കിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ സനകൻ എന്നയാളിന്റെ പക്കൽ നിന്നും കേരള ട്രേഡ് സെന്ററിൽ അപ്പാർട്‌മെന്റ് നൽകാമെന്നുപറഞ്ഞ് 49 ലക്ഷം തട്ടിയെന്നായിരുന്നു പരാതി. കേരള ട്രേഡ് സെന്റർ കെട്ടിടത്തിന്റെ 12 ാം നിലയിൽ മൂന്നാം നമ്പർ അപ്പാർട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് മർസൂക്ക്, ആർ. ശ്രീനിവാസ് എന്നിവർ പണം തട്ടിയെന്നാരോപിച്ച് തിരുവനന്തപുരം കല്ലറ സ്വദേശി സനകൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. അപ്പാർട്‌മെന്റിന് 54,40,000 രൂപയാണ് വില പറഞ്ഞിരുന്നത്. 2009 മുതൽ ചെക്കായും രൂപയായും പല ഘട്ടങ്ങളിലായി 49 ലക്ഷം രൂപ കൊടുത്തു. എന്നാൽ, അപ്പാർട്ട്മെന്റ് വാങ്ങിയ തുകയോ തിരിച്ചുനൽകിയില്ല. ചോദിക്കുമ്പോൾ കെട്ടിടനിർമ്മാണം പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാകുമെന്നുമാണ് പറഞ്ഞിരുന്നത്. പണം തിരികെ ലഭിക്കാതെ ആയതോടെ പരാതി നൽകുകയായിരുന്നു. പരാതിക്കാരനിൽ നിന്ന് മർസൂക്ക് പണം വാങ്ങിയതിന് തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സെൻട്രൽ സി ഐ അനന്തലാൽ പറഞ്ഞു. തെളിവ് ലഭിക്കാത്തതിനാൽ ആർ ശ്രീനിവാസിനെ അറസ്റ്റ് ചെയ്തിട്ടില്ല.
പരാതി ലഭിച്ചിട്ടും കൊച്ചി സിറ്റി പൊലീസ് ആദ്യ ഘട്ടം കാര്യമായി അന്വേഷണം നടത്തിയില്ല. വിളിച്ചു വരുത്തി ചോദ്യം ചെയ്തതൊഴിച്ചാൽ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. നടപടി ആകാത്ത സാഹചര്യത്തിൽ മുൻ ഡിവൈഎഫ്ഐ നേതാവും സിപിഎമ്മിന്റെ വാഗ്മിയുമായ ഒരു നേതാവിന്റെ ഇടപെടലിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്. പൊലീസ് പലവട്ടം ഒത്തു തീർപ്പിനായി ശ്രമിച്ചിരുന്നു. എന്നാൽ നിയമ നടപടികളുമായി മുന്നോട്ട് പോകുവാനായിരുന്നു പരാതിക്കാരന്റെ തീരുമാനം.
കേരളാ ട്രേഡ് സെന്ററിനെതിരെ നിരവധി പരാതികൾ കമ്പനിയുടെ ലോ ട്രിബ്യൂണലിലും കേരളാ ഹൈക്കോടതിയിലുമായി നിലനിൽക്കുന്നുണ്ട്. കേരളാ ട്രേഡ് സെന്ററിനെതിരെ നിയമ പോരാട്ടം ആരംഭിച്ചത് ചേംബറിന്റെ മുൻ വൈസ് പ്രസിഡന്റ് എൻ.കെ അൻസാരിയും യൂത്ത് ഫോറം ഓഫ് കേരളാ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡുസ്ട്രീസ് മുൻ കൺവീനർ ഷെഫീക്ക് അഹമ്മദുമാണ്.
കേരളാ സ്റ്റേറ്റ് ട്രേഡേഴ്സ് വെൽഫെയർ ബോർഡ് മെമ്പറായിരുന്ന കെ.എൻ മർസൂക്ക് അഴിമതി നടത്തിയതിന് ഷെഫീക്ക് അഹമ്മദ് മുഖ്യ മന്ത്രിക്കും ധനകാര്യ മന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഈ നെമ്പർ സ്ഥാനവും പോയിരുന്നു.2017 അവസാനത്തിലായിരുന്നു ഇത്. സെക്ഷൻ 25 കമ്പനിയായ കേരളാ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻടുസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കേരളാ ട്രേഡ് സെന്ററിന്റെ ഫണ്ടിൽ നിന്നും 2 കോടി 43 ലക്ഷം രൂപ മർസൂക്ക് ചെയർമാനായ ടി.വി ന്യൂ എന്ന ചാനലിലേക്ക് വകമാറ്റി ചിലവഴിച്ചു.
ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കേസുകളിൽ പെട്ടിട്ടുള്ള ഇയാൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുള്ളയാളെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ടി.വി ന്യൂ വാർത്താ ചാനലിന്റെ ലൈസൻസ് മിനിസ്റ്റർ ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഡിപ്പാർട്ട്മെന്റ് റദ്ദു ചെയ്തിരുന്നു. കേരളാ ട്രേഡ് സെന്റർ രജിസ്ട്രേഷൻ നൽകിയിട്ടുള്ള പല ഫ്ളാറ്റുകളിലും സ്റ്റാമ്പ് ഡ്യൂട്ടിയിൽ വെട്ടിപ്പ് നടത്തിയിട്ടുള്ളതായി രജിസ്ട്രേഷൻ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ സെൻട്രൽ സ്റ്റേഷനിൽ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്.