ടുത്താഴ്‌ച്ച മുതൽ കുവൈറ്റിലെ തൊഴിലാളികൾക്ക് വിസ ഫീ്‌സ് അടയ്ക്കാനായി മാൻ പവർ മന്ത്രാലയത്തിൽ പോയി ക്യു നില്‌ക്കേണ്ട. വീസ ഫീസുകൾ കെനെറ്റ് വഴി അടയ്ക്കാനുള്ള സമ്പ്രദായം അടുത്താഴ്‌ച്ച നിലവിൽ വരും.

വീസാ ഇടപാടുകൾക്കുള്ള ഫീസ് മെഷീൻ വഴി അടയ്ക്കുന്ന സംവിധാനമാണ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്.കമ്പനികളുടെ പരിസരത്ത് സ്ഥാപിക്കുന്ന യന്ത്രങ്ങളിലൂടെ കെ നെറ്റ് വഴി ഇത്തരം ഫീസുകൾ അടയ്ക്കാനാകും. ഇതുമൂലം അഥോറിറ്റിയിലെ തിരക്കു കുറയ്ക്കുന്നതിന് പുറമെ സമയനഷ്ടവും ഒഴിവാക്കാം.

കൂടാതെ തൊഴിൽ നിയമപരിഷ്‌ക്കരണങ്ങൾക്ക് കഴിഞ്ഞാഴ്ച മന്ത്രിസഭ അനുമതി നൽകി. ഇതോടെ നിയമലംഘകർക്കുള്ള ശിക്ഷ കടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ബാങ്കുകൾ വഴി നൽകാത്തവർക്കെതിരെ ശിക്ഷയുണ്ടാകും. ഇക്കാര്യത്തിൽ ചില സ്ഥാപനങ്ങൾക്ക് മന്ത്രിസഭ ഇളവ് നൽകിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ശമ്പളം ബബാങ്ക് വഴി നൽകണമെന്നാണ് നിയമം. .

ജീവനക്കാർക്കുള്ള മാസശമ്പളം വൈകിയാൽ ശമ്പളത്തിന്റെ ഒരു ശതമാനം ചേർത്തു നൽകേണ്ടി വരും. തൊഴിലാളിയുടെ മറ്റ് അവകാശങ്ങൾ കുറയ്ക്കാൻ ഈ വർധന മറയാക്കാനും പാടില്ല. മറ്റൊരാളുടെ സ്പോൺസർഷിപ്പിലുള്ളവർക്ക് ജോലി നൽകുന്നവർക്ക് മൂന്നുവർഷം വരെ തടവും 2000 മുതൽ 10000 ദിനാർ വരെ പിഴയും ചുമത്തും. സർക്കാർ ഉദ്യോഗസ്ഥരെ ചുമതല നിർവഹിക്കുന്നതിൽനിന്ന് തടസ്സപ്പെടുത്തിയാൽ 500 മുതൽ 1000 ദിനാർ വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴയും ഇരട്ടിക്കും