- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവർത്തിക്കാൻ താൽപര്യമില്ലാത്തവരെ വേണ്ടെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി; നിലവിൽ 90 ഓളം ഭാരവാഹികളുള്ള കെപിസിസി. യിൽ ഇനി ഉണ്ടാവുക 14 ജനറൽ സെക്രട്ടറിമാരും 28 സെക്രട്ടറിമാരും; കെപിസിസി. ഭാരവാഹികൾ സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 31 ന് ഉള്ളിൽ അറിയാം
കണ്ണൂർ: കെപിസിസി. ഭാരവാഹികൾ സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 31 ന് ഉള്ളിൽ വന്നേക്കും. അത് സംബന്ധിച്ച് ഡൽഹിയിൽ മുകുൾ വാസ്നിക്കുമായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനുമൊപ്പം ചർച്ച നടത്തി. പാർലിമെന്റ് സമ്മേളനം കഴിഞ്ഞ ഉടൻ കേരളത്തിൽ വെച്ച് നേതാക്കൾ തമ്മിലുള്ള ചർച്ച നടത്തും. 22-ാം തീയ്യതി നേതാക്കൾ കെപിസിസി. ഓഫീസിൽ വെച്ച് ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ച തുടരും. നിലിവിലുള്ള ടീമിനെവെച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി.യെ അറിയിച്ചത്. നിലവിൽ കെപിസിസി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി. സെക്രട്ടറി, സ്ഥാനത്തുള്ള ഭൂരിഭാഗം പേരും സ്ഥാമൊഴിയേണ്ടി വരും. പകുതിയോളം പേർ അവരുടെ സ്ഥാനമൊഴിയാൻ സന്നദ്ധരായിട്ടുമുണ്ട്. പകരം സ്ഥാനമോഹികളായ ചിലർ അതാത് ഗ്രൂപ്പ് വഴിയുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഭാരവാഹികളുടെ എണ്ണത്തിൽ കാര്യമായ കുറവായിരിക്കും പുതിയ കെപിസിസി. പട്
കണ്ണൂർ: കെപിസിസി. ഭാരവാഹികൾ സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 31 ന് ഉള്ളിൽ വന്നേക്കും. അത് സംബന്ധിച്ച് ഡൽഹിയിൽ മുകുൾ വാസ്നിക്കുമായി കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനുമൊപ്പം ചർച്ച നടത്തി. പാർലിമെന്റ് സമ്മേളനം കഴിഞ്ഞ ഉടൻ കേരളത്തിൽ വെച്ച് നേതാക്കൾ തമ്മിലുള്ള ചർച്ച നടത്തും. 22-ാം തീയ്യതി നേതാക്കൾ കെപിസിസി. ഓഫീസിൽ വെച്ച് ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ച തുടരും.
നിലിവിലുള്ള ടീമിനെവെച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി.യെ അറിയിച്ചത്. നിലവിൽ കെപിസിസി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി. സെക്രട്ടറി, സ്ഥാനത്തുള്ള ഭൂരിഭാഗം പേരും സ്ഥാമൊഴിയേണ്ടി വരും. പകുതിയോളം പേർ അവരുടെ സ്ഥാനമൊഴിയാൻ സന്നദ്ധരായിട്ടുമുണ്ട്. പകരം സ്ഥാനമോഹികളായ ചിലർ അതാത് ഗ്രൂപ്പ് വഴിയുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഭാരവാഹികളുടെ എണ്ണത്തിൽ കാര്യമായ കുറവായിരിക്കും പുതിയ കെപിസിസി. പട്ടികയിലുണ്ടാവുക.
കഴിഞ്ഞ ദിവസം കെ.പി.സി. സി. ഓഫീസിൽ ജില്ലാ ചുമതലക്കാരായ കെപിസിസി. ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം സജ്ജമാക്കാനാണ് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചത്. ബൂത്ത് തല കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് സജീവമാക്കാൻ ഉടൻ രംഗത്തിറങ്ങാൻ ജില്ലാ തല ചുമതലക്കാരായ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് ജില്ലകളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
എന്നാൽ ബൂത്ത് തലം മുതൽ ഭാരവാഹിത്വം ഗ്രൂപ്പുകൾ ഓഹരിവെച്ചെടുക്കുന്നതു മൂലം പ്രവർത്തകരിൽ അമർഷം പുകയുന്നുണ്ട്. നേതാക്കളുടെ ഏറാൻ മൂളികൾ സംഘടനാ രംഗം പിടിച്ചടക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോൺഗ്രസ്സിനെ ഒരു സെമി കേഡർ പ്രസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണ് മുല്ലപ്പള്ളിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അതനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു ടീമിനെ തനിക്കൊപ്പം വേണമെന്നാണ് മുല്ലപ്പള്ളിയുടെ ആവശ്യം. അതിന് എ.ഐ.സി.സി. പച്ചക്കൊടി കാട്ടി എന്നാണ് അറിയുന്നത്.
കെപിസിസി. പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രവർത്തനത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് മുല്ലപ്പള്ളി ശേഖരിച്ചിട്ടുണ്ട്. ദുർബ്ബലമായ ബൂത്ത് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമാണ് സംസ്ഥാനത്തുള്ളതെന്ന കാര്യം മുല്ലപ്പള്ളി തിരിച്ചറിഞ്ഞിട്ടുണ്ട്. കെപിസിസി. പ്രസിഡന്റു മുതൽ താഴെ തലത്തിലുള്ള പ്രവർത്തകർ വരെ ഒരൊറ്റഅണിയായി പ്രവർത്തിക്കുന്ന സംവിധാനം രൂപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു മുല്ലപ്പള്ളിയുടെ മനസ്സിൽ. കാലാകാലങ്ങളിൽ ഭാരവാഹി പദവി അലങ്കരിക്കുന്നവരും നിലവിൽ കെപിസിസി. ഭാരവാഹികളായിട്ടുണ്ട്.
പ്രവർത്തിക്കുക അല്ലെങ്കിൽ സ്ഥാനമൊഴിയുക എന്ന സന്ദേശം നേരിട്ട് പറഞ്ഞില്ലെങ്കിലും മുല്ലപ്പള്ളിയുടെ സമീപനം അതാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഭാരവാഹിത്വം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവിൽ 90 ഓളം ഭാരവാഹികളുള്ള കെപിസിസി. യിൽ ഇനി 14 ജനറൽ സെക്രട്ടറിമാരും 28 സെക്രട്ടറിമാരുമാണ് ഉണ്ടാവുക. വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടുകയുമില്ല. അങ്ങിനെ വന്നാൽ ഭാരവാഹികളുടെ എണ്ണം 50 കടക്കില്ല. പുതുവർഷത്തിന് മുമ്പ് തന്നെ കേരളത്തിലെ കോൺഗ്രസ്സിന് ഉണർവ്വ് പകരാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കം. താൻ ക്യാപ്റ്റനായുള്ള ടീം ലോകസഭാ തെരഞ്ഞെടുപ്പിൽ മികവു കാട്ടണമെന്ന വാശിയും മുല്ലപ്പള്ളിക്കുണ്ട്.