മനാമ: യുവജന സംഘടനകളെ കൂട്ടി യോജിപ്പിച്ച് ജൈവ കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനൻ അഭിപ്രായപ്പെട്ടു. ഭക്ഷ്യ സുരക്ഷക്ക് പ്രാധാന്യം നല്കും, ഉല്പാദനം, സംഭരണം, വിപണനം കാര്യക്ഷമമാക്കും. ബഹറിനിൽ ജനത കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മുഖാമുഖം പരുപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബെ്രെഹനിലെ സാംസ്‌കാരിക സാമൂഹിക സംഘടന പ്രതിനിധികളുമായി അദ്ദേഹം ഏകദേശം ഒരു മണിക്കൂറോളം സംവദിച്ചു. ഓരോ ജില്ലയിൽ നിന്നും ഓരോ ആളുകളെ ചുമതലപ്പെടുത്തി, ഓരോ സംഘടനകളിൽ നിന്നും ഇരുപത് അംഗങ്ങളെ തിരഞ്ഞെടുത്ത് ജൈവ കൃഷി വികസിപ്പിക്കുവാൻ ശില്പശാല സംഘടിപ്പിക്കുകയും ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു .
ഈ സർക്കാർ അധികാരമേറ്റതിനു ശേഷം കാർഷിക മേഖലയിൽ വന്മുന്നേറ്റം നടത്തുവാൻ സാധിച്ചു. തരിശു ഭൂമി ഉടമസ്ഥരിൽ നിന്നും എം ഒ  യു അടിസ്ഥാനത്തിൽ ഏറ്റെടുത്ത് പഞ്ചായത്ത് വഴിയും , കുടുംബശ്രീ വഴിയും കൃഷി നടത്തി വിജയം കൈ വരിക്കുവാൻ സാധിച്ചു. കേരളത്തിൽ ഇരുന്നൂറോളം പഞ്ചായത്തുകളിൽ കർമ്മ സേനകൾ രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി ഇല്ല അല്ലെങ്കിൽ ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിക്ക് ഗ്രാമ ചന്തകൾ ആരംഭിച്ച് പരിഹരിക്കുവാൻ സാധിച്ചു.

ഓരോ പഞ്ചായത്തുകളിലും ചന്തകൾ തുടങ്ങുവാൻ സാധിച്ചു, ഇരുന്നൂറോളം പഞ്ചായത്തുകളിൽ ഈ പദ്ധതി വിജയാരമായി നടപ്പിലാക്കി വരുന്നുണ്ട് .ഇന്ന് കർഷകരിൽ നിന്നും ഹോർട്ടികോർപ് നേരിട്ട് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന രീതി നടപ്പായത്തോടെ കർഷകർക്കു തങ്ങളുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതായി കണ്ടെത്തിയാൽ, ഉദാഹരനത്തിനു കുറച്ചു ദിവസങ്ങളായി (വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ) ഇത് വില്ക്കുകയോ ഉൽപ്പാദിപ്പിക്കുകയൊ ചെയ്യുന്നതായി കണ്ടെത്തിയാൽ ഫുഡ് സേഫ്റ്റി ഡിവിഷന്റെ കീഴിൽ പരിശോധന നടത്തുകയും കുറ്റക്കാർക്കെതിരെ രണ്ടു ലക്ഷം രൂപ വരെ പിഴയും ലൈസൻസ് റദ്ദാക്കുന്ന നടപടികളുമായി മുന്നോട്ട് പോകും. അന്യ സംസഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളും മത്സ്യ മാംസ ഭക്ഷ്യവസ്തുക്കളും പരിശോധിക്കുവാൻ പ്രത്യേക സ്‌ക്വാഡുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

 ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ കൃഷിയും അതിന്റെ പ്രാധാന്യം കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ വീടുകളിലും അടുക്കളത്തോട്ടവും ടെറസ്സിൽ പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു.   രാഷ്ട്രീയ സംഘടനകളുടെ പ്രതിച്ഛായയിൽ വന്ന മാറ്റം അല്ലെങ്കിൽ ഇടിവ്, പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും  സംഭവിച്ചിട്ടുണ്ട്. അത് നികത്തുവാൻ അവർ തന്നെ മുന്നോട്ട് വരണം. നോർക്കയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുവാൻ അതാതു രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ ഒരുമിച്ചു കൂട്ടായി തീരുമാനങ്ങൾ എടുത്ത് അത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികൾക്കും നാട്ടിൽ കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മുതൽ മുടക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും  സംഘടനകൾക്കും  സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർഷവും ലഭ്യമാകുന്ന കേന്ദ്ര വിഹിതം പാഴാക്കാതെ കൃത്യമായി വിനിയോഗിക്കുവാൻ കൃഷിവകുപ്പിന് സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്‌ച്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ച മുഖാമുഖം പരുപാടി 12 മണിയോടെ അവസാനിച്ചു