- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബാൾ താരം കെ.പി.രാഹുലിന് കായിക വകുപ്പ് നിർമ്മിച്ച വീട് കൈമാറി; താക്കോൽ ദാനം നിർവ്വഹിക്കാൻ നേരിട്ടെത്ത മന്ത്രി ഇ പി ജയരാജൻ
കാസർകോട്: സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് സംസ്ഥാന കായിക വകുപ്പ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ കൈമാറി. കായിക മന്ത്രി ഇ.പി ജയരാജൻ നേരിട്ടെത്തിയാണ് വീടിന്റെ താക്കോൽ കൈമാറിയത്. സന്തോഷ് ട്രോഫി ഫൈനലിൽ ഉൾപ്പെടെ ഗോൾ നേടി കിരീടവുമായി എത്തിയപ്പോഴാണ് നിർധന കുടുംബാംഗമായ രാഹുലിന്റെ പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞത്. ഷീറ്റ് വെച്ചുകെട്ടിയ ഓലപ്പുരയിലായിരുന്നു നാലംഗ കുടുംബം കഴിഞ്ഞിരുന്നത്.
തുടർന്ന് രാഹുലിന് വീട് നിർമ്മിച്ച് നൽകാൻ കായിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.15 ലക്ഷം രൂപയാണ് വീടിനായി കായികവകുപ്പ് അനുവദിച്ചത്. നാട്ടുകാരൻ അമ്പുകുഞ്ഞി കുറഞ്ഞ വിലക്ക് ഭൂമിയും നൽകി.
കഴിഞ്ഞ ഡിസംബറിൽ വീടിന് കുറ്റിയടിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 8 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി.അഞ്ച് സെന്റിൽ 1200 ചതുരശ്ര അടിയിലാണ് വീട് ഒരുക്കിയത്. രണ്ട് മുറി, ഹാൾ, അടുക്കള, എന്നിവ അടങ്ങുന്നതാണ് വീട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാഭ്യാസ വകുപ്പിൽ രാഹുലിന് ജോലിയും ലഭിച്ചിരുന്നെന്നും മന്ത്രി ഇ.പി.ജയരാജൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.