- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും; ഇത് മൂന്നാം ഊഴം; വീണ ജോർജ് ജില്ലാ കമ്മിറ്റിയിൽ; നാല് പേരെ ഒഴിവാക്കി; അംഗബലം 34 ആയി ഉയർത്തി
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനു തുടരും. സെക്രട്ടറി പദത്തിൽ ഉദയഭാനുവിന്റെ മൂന്നാമൂഴമാണ്. ജില്ലാ കമ്മിറ്റിയിൽ മൂന്നു പേരെ കൂടി ഉൾപ്പെടുത്തി അംഗബലം 34 ആയി ഉയർത്തി.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മുൻ എഐസിസി അംഗവും മുൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന അഡ്വ. പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. ഇവരടക്കം അഞ്ചു പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചിട്ടുള്ളത്.
വീണാ ജോർജ്, പീലിപ്പോസ് തോമസ്, അഡ്വ. എസ് മനോജ്, ലസിത നായർ, പി ബി സതീഷ് കുമാർ, എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. ഏഴുവർഷം മുമ്പ് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസ്, അടുത്തിടെ ഇരവിപേരൂർ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും നാലുപേരെ ഒഴിവാക്കി. ടികെജി നായർ, അമൃതം ഗോകുലൻ, പ്രകാശ് ബാബു, ജി അജയകുമാർ എന്നിവരെയാണ് ഒഴിവാക്കിയത്. മുതിർന്ന നേതാവായ ടികെജി നായരുടെ ഭാര്യ നിർമ്മലദേവിയെ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാന്നി ഏരിയാസെക്രട്ടറി പി പ്രസാദിനെയും ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ