- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ്; അദ്ദേഹം മരിച്ചപ്പോൾ താൻ റീത്ത് പോലും വച്ചിട്ടില്ല; കള്ളനെന്ന് അഭിപ്രായമുള്ളയാളുടെ ദേഹത്ത് എങ്ങനെ റീത്ത് വയ്ക്കും; ഇ.എം.എസിനെതിരെ ഗൗരിയമ്മ
തിരുവനന്തപുരം: മുന്മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് കെ.ആർ.ഗൗരിയമ്മ. ന്യൂസ് 18 ചാനലിലെ അന്നും ഞാൻ എന്ന പരിപാടിയിലാണ് ഇ.എം.എസിനെതിരെ വിമർശനവുമായി ഗൗരിയമ്മ രംഗത്തെത്തിയത്. സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ് എന്നും അദ്ദേഹം മരിച്ചപ്പോൾ താൻ റീത്ത് പോലും വച്ചിട്ടില്ലെന്നും കള്ളനെന്ന് അഭിപ്രായമുള്ളയാളുടെ ദേഹത്ത് എങ്ങനെ റീത്ത് വയ്ക്കുമെന്നും ഗൗരിയമ്മ ചോദിച്ചു. 1987 ൽ മുഖ്യമന്ത്രിയാകാനുള്ള തന്റെ അവസരം ഇല്ലാതാക്കിയത് ഇ.എം.എസ് ആണ്. താഴ്ന്നജാതിക്കാരെ മുഖ്യമന്ത്രിയാക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. മേൽജാതിക്കാരാകണം ഭരണം നടത്തേണ്ടത് എന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ടുതന്നെയാണ് ഭരണമികവില്ലാഞ്ഞിട്ട് കൂടി നായനാരെ മുഖ്യമന്ത്രിയാക്കിയത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതി നൽകുന്നതിൽ ഒപ്പിടുക മാത്രമാണ് നായനാർ ചെയ്തിട്ടുള്ളതെന്നും, സ്വന്തമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: മുന്മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് കെ.ആർ.ഗൗരിയമ്മ. ന്യൂസ് 18 ചാനലിലെ അന്നും ഞാൻ എന്ന പരിപാടിയിലാണ് ഇ.എം.എസിനെതിരെ വിമർശനവുമായി ഗൗരിയമ്മ രംഗത്തെത്തിയത്.
സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന വ്യക്തിയാണ് ഇ.എം.എസ് എന്നും അദ്ദേഹം മരിച്ചപ്പോൾ താൻ റീത്ത് പോലും വച്ചിട്ടില്ലെന്നും കള്ളനെന്ന് അഭിപ്രായമുള്ളയാളുടെ ദേഹത്ത് എങ്ങനെ റീത്ത് വയ്ക്കുമെന്നും ഗൗരിയമ്മ ചോദിച്ചു.
1987 ൽ മുഖ്യമന്ത്രിയാകാനുള്ള തന്റെ അവസരം ഇല്ലാതാക്കിയത് ഇ.എം.എസ് ആണ്. താഴ്ന്നജാതിക്കാരെ മുഖ്യമന്ത്രിയാക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. മേൽജാതിക്കാരാകണം ഭരണം നടത്തേണ്ടത് എന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് ഭരണമികവില്ലാഞ്ഞിട്ട് കൂടി നായനാരെ മുഖ്യമന്ത്രിയാക്കിയത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതി നൽകുന്നതിൽ ഒപ്പിടുക മാത്രമാണ് നായനാർ ചെയ്തിട്ടുള്ളതെന്നും, സ്വന്തമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.