- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലിൽ ജനങ്ങളുടെ ആശങ്ക അറിയാൻ സർക്കാരിന് താൽപര്യമില്ല; തങ്ങൾ പറയുന്നത് ജനങ്ങൾ കേട്ടാൽമതി; കെ റെയിൽ പ്രചരണത്തിന് 50 ലക്ഷം കൈപുസ്തകം അടിക്കാൻ സർക്കാർ; കേരളത്തിലെ എല്ലാ വീട്ടിലും സർക്കാർ ചെലവിൽ കൈപുസ്തകം എത്തിക്കും; കെ റെയിലിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിണറായി വിജയൻ
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ വീണ്ടും നടത്തുന്ന സാധ്യതാ പഠനവും പൗരപ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്‌ച്ചകളും വെറും പ്രഹസനമാണെന്ന് തെളിയിച്ച് സർക്കാരിന്റെ അടുത്ത ചുവട് വയ്‌പ്പ്. സർക്കാരിന് പറയാനുള്ള കാര്യങ്ങൾ ഏകപക്ഷീയമായി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ 50 ലക്ഷം കോപ്പി പ്രോപ്പഗാണ്ടാ കൈപ്പുസ്തകം ഇറക്കുന്നു. അതിന് ടെൻഡർ വിളിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കേരളത്തിലെ എല്ലാ വീട്ടിലും കൈപ്പുസ്തകം എത്തിക്കും.
ജനങ്ങളോട് പദ്ധതി വിശദീകരിക്കുന്നതിനും അവരുടെ ആശങ്കകൾ അറിയുന്നതിനും സർക്കാർ പൗരപ്രമുഖരുമായി ആശയവിനിമയം നടത്തുകയും സിപിഎം വീടുവീടാന്തരം കയറി ജനങ്ങളുമായി സംവദിക്കുകയും ചെയ്യുകയാണ്. കെ റെയിലുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന സാധ്യതാപഠന റിപ്പോർട്ട് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്ന ആരോപണമുയർന്നതോടെ പുതിയ സാധ്യതാ പഠനം നടക്കുകയാണ്. എന്നാൽ ഇതിനൊന്നും കാത്ത് നിൽക്കാതെ സ്ഥലം ഏറ്റെടുപ്പുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. അതിന്റെ ഭാഗമായാണ് കൈപുസ്‌കം ഇറക്കിയുള്ള പ്രചരണവും. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും.
നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോഗം വിളിച്ചു. പൊതു യോഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിർപ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. ഡിപിആർ പുറത്തുവിടണമെന്ന് അവർ ആവശ്യപ്പെട്ടു. അതിരടയാളക്കല്ലുകൾ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം.
പ്രാദേശികമായും കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കെ റെയിൽ ഇരകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കെ റെയിൽ വിരുദ്ധ സമിതി. അതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.
മറുനാടന് മലയാളി ബ്യൂറോ