- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ സാമൂഹികാഘാത പദ്ധതിയിൽ രാഷ്ട്രീയ പക്ഷപാതമില്ലാതെ സത്യസന്ധമായി റിപ്പോർട്ട് സമർപ്പിക്കും; സർവ്വേ ഏജൻസി എക്‌സിക്യുട്ടീവ് ഡയറക്ടർ
കണ്ണൂർ: കെ.റെയിൽ -സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സാമുഹികാഘാത സർവ്വെയിൽ ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവസരങ്ങൾ നൽകുമെന്ന് സാമുഹികാഘാത സർവ്വേ നടത്തുന്ന കോട്ടയം മുള്ളങ്കുഴിയിലെ ഏജൻസിയായ കേരള വളൻഡറി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ സാജു ഇട്ടി വ്യക്തമാക്കി.
കണ്ണുർ കലക്ടറേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് മുൻപിൽ കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി സർവേ നടത്തുന്ന ഏജൻസിയല്ല ഞങ്ങളുടെ ത് ഇതുവരെ തൊണ്ണൂറോളം സർവേകൾ നടത്തിയിട്ടുണ്ട്. ഇതു വരെ ഒരു പരാതി ഞങ്ങളെ സംബന്ധിച്ചുയർന്നിട്ടില്ല. കെ. റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ പഴുതുകളില്ലാതെയുള്ള റിപ്പോർട്ടു സമർപ്പിക്കാൻ ഊർജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 15 നാണ് കണ്ണുരിൽ പഠനം തുടങ്ങുകഇതിനായി പൊലിസ് സഹായം തേടില്ല. കണ്ണുരിലെ വളൻ ഡിയർമാരെ പഠന സർവ്വേയ്ക്കായി നിയോഗിക്കും.രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും പഠന സർവ്വേയുടെ വിവരങ്ങൾ തേടുമെന്നും ആർക്കും പറയാനുള്ള കാര്യങ്ങൾ പറയാമെന്നും സാജു ഇട്ടി പറഞ്ഞു. വൻകിട പദ്ധതികളുടെ സാമൂഹികാഘാതം പഠിക്കുന്ന ഏജൻസിയെന്ന നിലയിൽ അൻപതു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈയൊരു വെല്ലുവിളിയേറ്റെടുക്കുന്നതെന്ന കാര്യത്തിൽ പ്രാധാന്യമുണ്ട്.
ഒരു തരത്തിലും തങ്ങൾ രാഷ്ട്രിയ പക്ഷപാതിത്വം കാണിക്കില്ല. പദ്ധതിയെ കുറിച്ചുള്ള വിവാദങ്ങൾ ഉണ്ടായതിനോടൊപ്പം നല്ല രീതിയിൽ ജനങ്ങൾ ഇതിനെ കുറിച്ചു പഠിക്കാൻ തയ്യാറായിട്ടുണ്ട്. ജനപ്രതിനിധികൾക്കും കാര്യങ്ങൾ നന്നായി അറിയാമെന്ന കാര്യം ഗുണപരമാണെത്തും സാജു ഇട്ടി ചുണ്ടിക്കാട്ടി. എന്നാൽ എന്തുകൊണ്ടു കണ്ണുരിൽ നിന്നും സാമുഹികാഘാത പഠനം തുടങ്ങുന്നതെന്ന ചോദ്യത്തിന് അതു തികച്ചും സാങ്കേതിക പരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ