- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്തുകാരൻ മാത്രമല്ല രാജ്യദ്രോഹിയും കൂടിയാണെന്ന് ബിജെപി. ദക്ഷിണ മേഖലാ അധ്യക്ഷൻ കെ. സോമൻ
രിശുദ്ധ ഖുറാനെ സ്വർണ്ണ ക്കടത്തിനു മറയാക്കി രാജ്യദ്രോഹത്തിനു കൂട്ടു നിന്ന കെ.ടി. ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സ്വർണ്ണക്കടത്തിലുള്ള മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാവുകയാണ്.
പരിശുദ്ധ ഖുറാന്റെ പേരു പറഞ്ഞു ഭീകര പ്രവർത്തനത്തെയും അഴിമതിയെയും സിപിഎം ന്യായീകരിക്കുകയാണ്.
സ്വർണ്ണ കടത്തിലും ലഹരികടത്തലിലും കൂട്ടുനിന്ന് മദ്യത്തിനും മദിരാക്ഷിക്കും വേണ്ടി നാടിനെ വിൽക്കുന്ന മന്ത്രി പുത്രന്മാർക്ക് സുരക്ഷയൊരുക്കുന്ന പിണറായി വിജയനും സിപിഎമ്മും രാജ്യദ്രോഹികൾക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ പ്രതിഷേധ മാർച്ചിന് അധ്യക്ഷത വഹിച്ചു.
ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ജില്ലാ ഭാരവാഹികളായ എൽ.പി. ജയചന്ദ്രൻ, ടി.സജീവ് ലാൽ, പി.കെ.ബിനോയ്, രൺജിത് ശ്രീനിവാസ്, വിമൽ രവീന്ദ്രൻ, ശ്രീദേവി വിപിൻ, മോർച്ച അധ്യക്ഷന്മാരായ കലാ രമേശ്, കെ. പ്രദീപ്, ശ്രീജിത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ബിന്ദു വിനയൻ, മധുസൂദനൻ എന്നിവർ സംസാരിച്ചു.
തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് മർദ്ദിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയത് നീക്കി.