- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധീരനും മുല്ലപ്പള്ളിയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു; തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറച്ചാണ് ഇരുവരുടെയും നീക്കം; കെഎസ് ബ്രിഗേഡ് ആരാധക വൃന്ദം; അത് പിരിച്ചുവിടേണ്ട കാര്യമില്ല; പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ഗ്രൂപ്പുനേതൃത്വങ്ങൾക്ക് ഭയം എന്നും കെ.സുധാകരൻ
തിരുവനനന്തപുരം: വി എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മനോരമ ന്യൂസ നേരേ ചൊവ്വയിലാണ് അദ്ദേഹം ഇത് തുറന്നടിച്ചത്. തന്നോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇരുനേതാക്കളുടെയും നീക്കമെന്ന് കെ.സുധാകരൻ പറഞ്ഞു. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി എം.സുധീരൻ. താൻ മാത്രം വിചാരിച്ചാൽ സമവായമുണ്ടാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കെ.എസ്.ബ്രിഗേഡ് ആരാധകവൃന്ദമാണെന്നും അത് പിരിച്ചുവിടേണ്ട കാര്യമില്ലെന്നും കെ.സുധാകരൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. എതിർക്കുന്നവർക്ക് തന്നെ മൽസരിച്ച് തോൽപ്പിച്ചാൽ പോരെ. കോൺഗ്രസ് പ്രവർത്തകരിൽ പൂർണവിശ്വാസമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഗ്രൂപ്പ് നേതൃത്വങ്ങൾക്കും മുതിർന്ന നേതാക്കൾക്കും ഒഴിഞ്ഞുമാറാനാകില്ല. ഗ്രൂപ്പുകളാണ് പാർട്ടിയെ നശിപ്പിച്ചത്. പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ആശങ്കയുള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ മാറ്റങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോ
മറുനാടന് മലയാളി ബ്യൂറോ