- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്; സർക്കാരിന്റെ ഔദാര്യമല്ല; ഗവർണർക്ക് പൂർണ പിന്തുണ നൽകുമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ നിലപാടിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഗവർണറുടെ നിലപാടിനോട് നൂറുശതമാനം യോജിക്കുന്നുവെന്ന് കെ.സുധാകരന് പറഞ്ഞു.
'ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്. സർക്കാരിന്റെ ഔദാര്യമല്ല'. ഗവർണർക്ക് പൂർണപിന്തുണ നൽകുമെന്നും സുധാകരൻ പറഞ്ഞു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story