കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് കണ്ണൂരിലേക്ക് നീളുമെന്ന് കെ.സുധാകരൻ എംപി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ മുൻ എംഎ‍ൽഎ കെ.വി കുഞ്ഞിരാമൻ പ്രതി പട്ടികയിൽ വന്നതുകൊണ്ടു മാത്രം ഈ കേസ് അവസാനിക്കില്ല.

പെരിയയിലെ ബിസിനസുകാരനായ ശാസ്ത ഗംഗാധരനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ മകനുമായി ശരതുമായുള്ള തർക്കമാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിലേക്ക് എത്തിച്ചത്. ഗംഗാധരന്റെ വീട്ടിലുള്ള കിണറ്റിൽ നിന്നാണ് പെരിയയിലെ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ ഗംഗാധരന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

പദേശത്തെ മറ്റൊരു സിപിഎം നേതാവായ വത്സരാജിനും പെരിയ കൊലപാതത്തിൽ പങ്കുണ്ട്. കണ്ണൂരിൽ നിന്നു പോയ സംഘമാണ് കൊലപാതകം നടത്തിയത്. ഈ കാര്യം കോൺഗ്രസ് നേരത്തെ പറഞ്ഞിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതക കേസിലെ ആസൂത്രണം കണ്ണൂരിൽ നിന്നാണ് കണ്ണൂരിലെ കൊലയാളികൾക്ക് ഇതിൽ പങ്കുണ്ട്.

സിബിഐ അന്വേഷണം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമാണ് സുതാര്യമായ അന്വേഷണമാണ് ഇപ്പോൾ നടന്നു വരുന്നത്. സിബിഐ അന്വേഷണത്തെ എതിർക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് ചെലവഴിച്ചത്. കോടതിയുടെ ഇടപെടലാണ് സിബിഐ അന്വേഷണത്തിന് വഴി തുറന്നത്.

കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചത്. നീതിക്കായി കോൺഗ്രസിന്റെ നിയമ പോരാട്ടം തുടരുമെന്നും സുധാകരൻ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തോട് യോജിപില്ല. മതപരമായ കാര്യങ്ങൾ വിവിധ സംഘടനകൾ കാലങ്ങളായി നടത്തി വരുന്നതാണ് ഇതിലൊന്നും സർക്കാർ കയറി ഇടപെടേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു