- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഡിയം കുറഞ്ഞു; രക്തസമ്മർദ്ദം കൂടി; ഉപവാസമിരിക്കുന്ന സുധാകരന്റെ ആരോഗ്യം ആശങ്കാ ജനകം; എസ്പി ആവശ്യപ്പെട്ടിട്ടും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതാവ്; അറസ്റ്റ് ചെയ്താൽ തടയുമെന്ന് ഡിസിസി പ്രിസഡന്റും; സിബിഐ എത്തുന്നതുവരെ പോരാട്ടം തുടരുമെന്ന് മാതാപിതാക്കളും; ഷുഹൈബ് വധത്തിൽ കൂടുതൽ പ്രതികളെ പിടിക്കാനാവാതെ അന്വേഷണം സംഘവും
കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് കൊലക്കേസിൽ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന കോൺഗ്രസ്സ് നേതാവ് കെ.സുധാകരനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ടെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ കലക്ട്രർക്ക് നൽകിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ജില്ലാ ഭരണ കൂടം ആലോചിക്കുന്നത്. എന്നാൽ സുധാകരനെ അറസ്റ്റ് ചെയ്താൽ സംഘർഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്. ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മർദ്ദം കൂടിയതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഏത് സമയവും പൊലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന. ജില്ലാ കലക്ടറും പൊലീസ് ചീഫും കെ.സുധാകരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സമരത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ തടയുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. അതേ സമയം ഷുഹൈ
കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് കൊലക്കേസിൽ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന കോൺഗ്രസ്സ് നേതാവ് കെ.സുധാകരനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. സുധാകരന്റെ ആരോഗ്യ നില മോശമായിട്ടുണ്ടെന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ കലക്ട്രർക്ക് നൽകിയതോടെയാണ് അറസ്റ്റിനെക്കുറിച്ച് ജില്ലാ ഭരണ കൂടം ആലോചിക്കുന്നത്. എന്നാൽ സുധാകരനെ അറസ്റ്റ് ചെയ്താൽ സംഘർഷമുണ്ടാകുമെന്ന ആശങ്കയും ജില്ലാ ഭരണകൂടത്തിനുണ്ട്.
ഉപവാസ സമരം ആറാം ദിവസത്തേക്ക് കടന്നതോടെ ആരോഗ്യ നില മോശമായിട്ടുണ്ട്. സോഡിയം കുറയുകയും രക്ത സമ്മർദ്ദം കൂടിയതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഏത് സമയവും പൊലീസെത്തി സുധാകരനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന. ജില്ലാ കലക്ടറും പൊലീസ് ചീഫും കെ.സുധാകരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സമരത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ തടയുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.
അതേ സമയം ഷുഹൈബിന്റെ മാതാപിതാക്കളും കോൺഗ്രസ്സും സർക്കാർ മുമ്പാകെ ആവശ്യപ്പെട്ട സിബി.ഐ. ആന്വേഷണമെന്ന ആവശ്യത്തിൽ തീരുമാനം നീളുകയാണ്. രണ്ടു ദിവസം കൂടി ഞങ്ങൾ കാത്തിരിക്കും. എന്നിട്ടും സർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ നിയമ നടപടികളും ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി. പ്രസിഡണ്ട് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. അറസ്റ്റിലായ എം വി ആകാശും രജിൻരാജും പൊലീസിന് നൽകിയ മൊഴി പ്രകാരം മറ്റുള്ള പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അക്രമത്തിൽ സിപിഐ.(എം). ലോക്കൽ സെക്രട്ടറിയുടെ നിർദ്ദേശവുമുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസും അംഗീകരിക്കുന്നു.
യഥാർത്ഥ പ്രതികൾ ഇനിയും ഉണ്ടെന്നിരിക്കേ അവർ രക്ഷപ്പെടുകയോ രക്ഷപ്പെടാനുള്ള സാഹചര്യം നിലനിൽക്കുകയോ ചെയ്യുന്നുണ്ട്. അതിനാലാണ് അന്വേഷണം സിബിഐ.യെക്കൊണ്ട് നടത്തണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെടുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചനക്കാരേയും ബോംബെറിഞ്ഞവരേയും അവരുപയോഗിച്ച വാഹനവും ആയുധങ്ങളും സംബന്ധിച്ച ഒരു വിവരവും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏത് ഏജൻസിയെക്കൊണ്ടും അന്വേഷിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ സർക്കാർ മുന്നോട്ട് പോയിട്ടില്ല. അതുകൊണ്ടു തന്നെ കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടക്കുന്ന ഉപവാസ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി. പ്രിസഡണ്ട് പറഞ്ഞു. കോൺഗ്രസ്സ് നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചതെങ്കിലും പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ പ്രവർത്തകരും നേതാക്കളും ഏത് സമയത്തും ഉപവാസ പന്തലിൽ എത്തുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ലീഗ് നേതാക്കൾ എത്തി അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നതും പതിവായിട്ടുണ്ട്.
ഇന്നലെ മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ കെ.സുധാകരനെ സന്ദർശിച്ച് പിൻതുണ അറിയിച്ചു. മുസ്ലിം ലീഗ് നേതാവ് അബ്ദുൾ ഖാദർ മൗലവി, അൻസാരി തില്ലങ്കേരി എന്നിവരും പിൻതുണ അറിയിക്കാനെത്തിയവരിൽ പെടുന്നു. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങൾ സ്വരൂപിച്ച സഹായനിധി 40 ലക്ഷം രൂപ കവിഞ്ഞു. ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധന ശേഖരണം നടത്തുന്നത്.