- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കവിത പാടിയും കഥ പറഞ്ഞും അക്രമ രാഷ്ട്രീയത്തെ എതിർക്കാൻ സമര പന്തൽ; ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നേതാവും; മാണി വിഭാഗം പോലും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉപവാസ വേദിയിലെത്തി; സമരം എങ്ങനെ നടത്തണമെന്ന് കണ്ടു പഠിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി ബിജെപിയും; ഷുഹൈബിന്റ കൊലപാതകം ചർച്ചയാക്കി പഴയ പ്രതാപം ഇരട്ടിയിലേറെ കൂട്ടി മാജിക്ക്; കണ്ണൂരിലെ കോൺഗ്രസിൽ വീണ്ടും സുധാകര യുഗം
കണ്ണൂർ: കോൺഗ്രസ്സിൽ വീണ്ടും സുധാകരയുഗം. ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം കെ.സുധാകരൻ തന്റെ പഴയ പ്രതാപം ഇരട്ടിയിലേറെ വർദ്ധിപ്പിച്ചിരിക്കയാണ്. യൂത്ത് കോൺഗ്രസ്സ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ ഷുഹൈബിന്റെ കൊലപാതകമാണ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രീയത്തിലെ അമരക്കാരനായി മാറ്റിയത്. ഷുഹൈബിന്റെ കൊല കെ.സുധാകരനെ സംബന്ധിച്ച് വ്യക്തിപരമായ ദുഃഖം കൂടിയായിരുന്നു. അതുകൊണ്ടു തന്നെ സമരമുഖത്ത് വികാരവും പ്രതിഷേധവും പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം എടുത്തു ചാടിയത്. കലക്ട്രേറ്റ് പടിക്കൽ എട്ട് ദിവസം പൂർത്തിയാക്കിയ ഉപവാസ സമരം കൊണ്ട് കോൺഗ്രസ്സിലെ ഗ്രൂപ്പുകളുടെ ഭിന്നത പോലും മാറ്റാനായി. ഒപ്പം പിണങ്ങി നിൽക്കുന്ന അണികളെ മുഴുവൻ സത്യാഗ്രഹ പന്തലിലേക്ക് എത്തിക്കാനും കഴിഞ്ഞു. സത്യഗ്രഹം സുധാകരൻ അവസാനിപ്പിക്കുമ്പോൾ കണ്ണൂരിലെ കോൺഗ്രസിലെ അനിഷേധ്യ നേതാവായി സുധാകരൻ മാറുകയാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐ.(എം). ന് ഇത്രയേറെ പ്രതിരോധമുണ്ടാക്കിയ മറ്റൊരു കൊലപാതകമുണ്ടായിട്ടില്ല. 51 വെട്ടിന് പകരം 37 വെട്ടേറ്റ് മരിച്ച
കണ്ണൂർ: കോൺഗ്രസ്സിൽ വീണ്ടും സുധാകരയുഗം. ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം കെ.സുധാകരൻ തന്റെ പഴയ പ്രതാപം ഇരട്ടിയിലേറെ വർദ്ധിപ്പിച്ചിരിക്കയാണ്. യൂത്ത് കോൺഗ്രസ്സ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ ഷുഹൈബിന്റെ കൊലപാതകമാണ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രീയത്തിലെ അമരക്കാരനായി മാറ്റിയത്.
ഷുഹൈബിന്റെ കൊല കെ.സുധാകരനെ സംബന്ധിച്ച് വ്യക്തിപരമായ ദുഃഖം കൂടിയായിരുന്നു. അതുകൊണ്ടു തന്നെ സമരമുഖത്ത് വികാരവും പ്രതിഷേധവും പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം എടുത്തു ചാടിയത്. കലക്ട്രേറ്റ് പടിക്കൽ എട്ട് ദിവസം പൂർത്തിയാക്കിയ ഉപവാസ സമരം കൊണ്ട് കോൺഗ്രസ്സിലെ ഗ്രൂപ്പുകളുടെ ഭിന്നത പോലും മാറ്റാനായി. ഒപ്പം പിണങ്ങി നിൽക്കുന്ന അണികളെ മുഴുവൻ സത്യാഗ്രഹ പന്തലിലേക്ക് എത്തിക്കാനും കഴിഞ്ഞു. സത്യഗ്രഹം സുധാകരൻ അവസാനിപ്പിക്കുമ്പോൾ കണ്ണൂരിലെ കോൺഗ്രസിലെ അനിഷേധ്യ നേതാവായി സുധാകരൻ മാറുകയാണ്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐ.(എം). ന് ഇത്രയേറെ പ്രതിരോധമുണ്ടാക്കിയ മറ്റൊരു കൊലപാതകമുണ്ടായിട്ടില്ല. 51 വെട്ടിന് പകരം 37 വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ കൊല അത്രയേറെ ചർച്ച ചെയ്യപ്പെട്ടു. സിപിഐ.(എം). നെതിരെ ശക്തമായി പ്രതിരോധം നടത്തുന്ന പാർട്ടി ബിജെപി. എന്നതിനു പകരം കോൺഗ്രസ്സ് എന്നായി മാറി.
കോൺഗ്രസ്സിന്റെ ഈ സമരത്തിനു മുന്നിൽ ബിജെപി. പ്രതിരോധം ഒന്നുമല്ലാതായി. കോൺഗ്രസ്സ് സമരത്തെ കണ്ടു പഠിക്കണമെന്ന് ബിജെപി. അണികൾ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഉപവാസ പന്തലിൽ കോൺഗ്രസ്സിന്റേയും പോഷക സംഘടനകളുടേയും 80 ലേറെ പ്രകടനങ്ങളാണ് അഭിവാദ്യമർപ്പിക്കാനെത്തിയത്. സിപിഐ.(എം). ന്റെ അതേ ശൈലിയിൽ കോൺഗ്രസ്സിന്റെ സമരവും ശ്രദ്ധേയമായി. കവിത പാടിയും കഥ പറഞ്ഞും അക്രമ രാഷ്ട്രീയത്തെ എതിർക്കാൻ സമര പന്തൽ, അണികൾക്ക് ആവേശമായി.
യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സിബിഐ. അന്വേഷിക്കണെമെന്നുമാണ് കോൺഗ്രസ്സ് നേതൃത്വം ആദ്യം ആവശ്യപ്പെട്ടത്. ടി.വി. ആകാശിനേയും റിജിൻ രാജിനേയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അവർ ഡമ്മി പ്രതികളാണെന്ന് ആരോപിക്കപ്പെട്ടു. പൊലീസിനെ വിശ്വാസത്തിലെടുക്കാതെ സമരം മുന്നോട്ട് നീങ്ങി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി യഥാർത്ഥ പ്രതികളെ പിടികൂടുമെന്ന് ആവർത്തിച്ചു പറഞ്ഞു. പൊലീസിൽ നിന്നും വിവരങ്ങൾ സിപിഐ.(എം). ന് ചോരുന്നുണ്ടോയെന്ന ആക്ഷേപമായിരുന്നു പിന്നീട്. അതോടെ നിഷ്പക്ഷ നിലപാടെടുക്കാൻ അവർ നിർബന്ധിതരായി. ഷുഹൈബ് കൊലക്കേസിലെ ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതോടെ നേതൃത്വം അത് അംഗീകരിച്ചു. എന്നാൽ പിന്നീട് സിബിഐ.അന്വേഷണം ഉയർത്തിക്കാട്ടിയായിരുന്നു സമരം തുടർന്നത്. അതിനിടെ ഏതന്വേഷണവും നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഉറപ്പു നൽകിയിരുന്നു.
ഈ ഡിമാന്റ് ഉയർത്തിക്കാട്ടി സമരം ശക്തമാക്കി. ഇന്നലെ നിയമസഭയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഗൂഢാലോചനക്കുള്ള വകുപ്പുകൾ കൂടി ചേർക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ സമര പന്തലിൽ മുഖ്യമന്ത്രിക്കും സിപിഐ.(എം) നും എതിരെ പ്രതികരണങ്ങളുണ്ടായി. ഷുഹൈബ് വധത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നു. സിപിഐ.(എം) ന്റെ വ്യക്തമായ ആസൂത്രണത്തിലാണ് കൊലപാതകം നടത്തിയതെന്നും കോൺഗ്രസ്സ് ആരോപിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി മുൻ നിലപാടിൽ നിന്നും പിറകോട്ട് പോയത്. ഇത്തരമൊരു മുഖ്യമന്ത്രിക്കു മുന്നിൽ സമരം നടത്തിയിട്ട് കാര്യമില്ലെന്നാണ് കെ.സുധാകരൻ ആരോപിച്ചത്. ഇനി നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നാണ് നേതൃത്വം പറയുന്നത്.
അതേ സമയം ഷുഹൈബിന്റെ കുടുംബം സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ്. സിപിഐ.(എം) ന്റെ പങ്കാളിത്തമാണ് മുൻ നിലപാടിൽ നിന്നും സർക്കാർ പിൻതിരിഞ്ഞത് എന്ന ആരോപണം പിതാവ് സി.പി. മുഹമ്മദ് ഉന്നയിച്ചിട്ടുണ്ട്. വീണ്ടും സിപിഐ.(എം) നെ പ്രതിരോധത്തിലാക്കാനുള്ള സമരത്തെക്കുറിച്ചും നേതൃത്വം ആലോചിച്ചു വരുന്നുണ്ട്. യു.ഡി.എഫ് വിട്ട കേരളാ കോൺഗ്രസ്സ് എം. നേതാക്കൾ വൈകിയണെങ്കിലും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോയ്സ് പുത്തൻ പുരയുടെ നേതൃത്വത്തിൽ ഉപവാസ പന്തലിലെത്തുകയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
കെ.എം. മാണി യു.ഡി.എഫിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളാണിതെന്ന് കോൺഗ്രസ്സ് കരുതുന്നു. ഇതും കെ.സുധാകരന്റെ സമര വിജയത്തിൽ എഴുതപ്പെടുകയാണ്. അടുത്ത കാലത്തെ തിരഞ്ഞെടുപ്പുകളിൽ പരാജയം മാത്രം അനുഭവമാക്കിയ കോൺഗ്രസ്സിന് ഈ സമരത്തോടെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്.