- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധാകരൻ കെഎസ് ബ്രിഗേഡുണ്ടാക്കുന്നുവെന്ന സുധീരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് കെപിസിസി അധ്യക്ഷൻ; വ്യാജ വാർത്ത നൽകുന്നവർക്കെതിരെ നടപടിയെന്നും കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കെ.എസ് ബ്രിഗേഡുണ്ടാക്കുന്നുവെന്ന മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരന്റെ പരാമർശങ്ങൾക്ക് പ്രതികരിക്കുന്നില്ല പ്രശ്‌നങ്ങളുണ്ടെങ്കിൽ പാർട്ടിയിൽ ചർച്ച ചെയ്തു പരിഹരിക്കാം. മോൻസൺ മാവുങ്കൽ വിഷയം മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. തനിക്കെതിരെ വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കെ.സുധാകരനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വി എം.സുധീരൻ രംഗത്തുവന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ തന്നെ കാണാൻ തയ്യാറാണെങ്കിലും കെപിസിസി നേതൃത്വം അതിനെ തടഞ്ഞുവെന്നും സുധീരൻ ആരോപിച്ചിരുന്നു.