- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൾഫിൽ നിന്ന് വന്ന് മുഖ്യമന്ത്രി ഭക്തരെ കളിയാക്കുന്നു; അയ്യപ്പ ദർശനം കഴിഞ്ഞ ഉടനെ ഭക്തർ മടങ്ങിപ്പോകേണ്ടതില്ല; ഇറങ്ങിപ്പോകണമെന്ന് പറഞ്ഞാൽ അതൊക്കെ കയ്യും കെട്ടി അനുസരിക്കാൻ സാധിക്കില്ല; ആപ്പിളും പറയാൻ പറ്റാത്ത സാധനങ്ങളും വെച്ച് മലകയറിയവർക്കാണ് പൊലീസ് പിന്തുണ കൊടുത്തത്: പിണറായിക്കെതിരെ കെ സുധാകരൻ
തിരുവനന്തപുരം: ഗൾഫിൽ നിന്ന് വന്ന് മുഖ്യമന്ത്രി ഭക്തരെ കളിയാക്കുന്നുവെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. അയ്യപ്പ ദർശനം കഴിഞ്ഞുടനെ ഭക്തർ മടങ്ങിപ്പോകേണ്ടതില്ല. ദർശനം കഴിഞ്ഞാൽ അപ്പൊ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞാൽ അതൊക്കെ കയ്യുംകെട്ടി അനുസരിക്കാൻ സാധിക്കില്ല. എങ്ങനെയാണ് വിശ്വാസികളെ കണ്ടെത്തുക. ആപ്പിളും പറയാൻ പറ്റാത്ത സാധനങ്ങളും വെച്ച് മലകയറിയവർക്കാണ് പൊലീസ് പിന്തുണ കൊടുത്തതെന്ന് കെ സുധാകരൻ. ക്ഷേത്രത്തെ അപമാനിക്കുകയാണ്. ഇതിനകത്ത് ശബരിമലയെ തകർക്കുക എന്ന ഹിഡൻ അജണ്ടയുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്നും സുധാകരൻ അവകാശപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളെ സുധാകരൻ രൂക്ഷമായി വിമർശി
തിരുവനന്തപുരം: ഗൾഫിൽ നിന്ന് വന്ന് മുഖ്യമന്ത്രി ഭക്തരെ കളിയാക്കുന്നുവെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. അയ്യപ്പ ദർശനം കഴിഞ്ഞുടനെ ഭക്തർ മടങ്ങിപ്പോകേണ്ടതില്ല. ദർശനം കഴിഞ്ഞാൽ അപ്പൊ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞാൽ അതൊക്കെ കയ്യുംകെട്ടി അനുസരിക്കാൻ സാധിക്കില്ല. എങ്ങനെയാണ് വിശ്വാസികളെ കണ്ടെത്തുക. ആപ്പിളും പറയാൻ പറ്റാത്ത സാധനങ്ങളും വെച്ച് മലകയറിയവർക്കാണ് പൊലീസ് പിന്തുണ കൊടുത്തതെന്ന് കെ സുധാകരൻ. ക്ഷേത്രത്തെ അപമാനിക്കുകയാണ്. ഇതിനകത്ത് ശബരിമലയെ തകർക്കുക എന്ന ഹിഡൻ അജണ്ടയുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്നും സുധാകരൻ അവകാശപ്പെട്ടു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിച്ചതെല്ലാം പ്രകോപനപരമായിട്ടായിരുന്നു. വിശ്വാസികളുടെ വികാരത്തെ മാനിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. സുപ്രീംകോടതി വിധിയെ മാനിക്കാനാണെങ്കിൽ എല്ലാ വിധിയോടും സർക്കാർ സ്വീകരിച്ച നയം ഒന്നാണോയെന്നും സുധാകരൻ ചോദിച്ചു.
വിധി നടപ്പാക്കുമ്പോൾ വരാനിടയുള്ള സ്ഥിതി മുൻകൂട്ടി കാണാൻ സർക്കാരിന് കഴിഞ്ഞില്ല. നിലവിലെ സ്ഥിതി രമ്യമായി പരിഹരിക്കാൻ മുഖ്യമന്തി തയ്യാറാകുന്നില്ല. മറ്റൊരു ആരാധനാലയത്തിന്റെ കാര്യത്തിൽ വന്ന വിധിയിൽ എട്ട് മാസമായി അനുരഞ്ജന ശ്രമം നടക്കുകയാണെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു. ശബരിമലയിൽ ആ നയം സ്വീകരിക്കാത്തത് എന്ത്കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ശബരിമലയിൽ കീഴ്‌വഴക്കങ്ങളനുസരിച്ച് വേണം കാര്യങ്ങൾ നടപ്പാക്കാൻ. ക്ഷേത്രവിശ്വാസങ്ങളെ തകർക്കാനുള്ള ശ്രമം ഉണ്ടായിക്കൂടാ. ശബരിമലയെ തകർക്കാനുള്ള ഹിഡൻ അജണ്ട ഇടതുപക്ഷ സർക്കാരിനുണ്ടോ എന്ന് സംശയിക്കുന്നു. ബിജെപിക്കും ആർഎസ്എസിനും അക്രമത്തിന് അവസരമൊരുക്കിക്കൊടുത്തത് സർക്കാരാണെന്നും സുധാകരൻ ആരോപിച്ചു.