- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ പാർട്ടി നശിക്കും; വിശ്വാസികളെ ഒപ്പം നിർത്താനായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർ ലൂ ആകും; ഭക്തജനങ്ങളെ കൂടെ നിർത്തണം; ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരും; രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് കെ സുധാകരൻ; രാഹുൽ പാർട്ടി കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തലയും
കാസർകോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെയും തള്ളിപ്പറഞ്ഞ് സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ പാർട്ടി നശിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. വിശ്വാസികളെ ഒപ്പം നിർത്താനായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർ ലൂ ആകും. ശബരിമലയിൽ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിർത്തണം. ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്. കാസർകോട്ട് നടന്ന പരിപാടിയിൽ സംബന്ധിക്കവേയാണ് സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. അവർക്ക് എവിടേയും പോകാൻ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുൽ പറഞ്ഞത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയും രാഹുലിന്റെ നിലപാടിനെ പിന്തുണ
കാസർകോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെയും തള്ളിപ്പറഞ്ഞ് സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ പാർട്ടി നശിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. വിശ്വാസികളെ ഒപ്പം നിർത്താനായില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർ ലൂ ആകും. ശബരിമലയിൽ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിർത്തണം. ഇല്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്. കാസർകോട്ട് നടന്ന പരിപാടിയിൽ സംബന്ധിക്കവേയാണ് സുധാകരൻ ഇങ്ങനെ പ്രതികരിച്ചത്. സ്ത്രീകളും പുരുഷന്മാരും തുല്യരാണ്. അവർക്ക് എവിടേയും പോകാൻ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുൽ പറഞ്ഞത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചൊല്ലി ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയു വ്യക്തമാക്കി. രാഹുൽ ഗാന്ധി കേരളത്തിലെ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ രാഹുൽ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴും കേരള നേതൃത്വത്തോട് അവരുടെ നിലപാടുമായി മുന്നോട്ട് പോകാൻ അനുവദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ മഹത്വമാണ് ഇത് വെളിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമില്ല. വിശ്വാസികൾക്കൊപ്പമാണ് യു.ഡി.എഫും കോൺഗ്രസും നിലനിൽക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല യുവതീപ്രവേശ വിഷയത്തിൽ തന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞത്. പുരുഷൻ പോകുന്നിടത്ത് സ്ത്രീയെയും പോകാൻ അനുവദിക്കണം. ഇത് വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാർട്ടിയുടെ നിലപാടിനെ എ.ഐ.സി.സി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ആനന്ദ് ശർമയും രംഗത്തെത്തി. രാഹുലിന്റെ നിലപാടിൽ തെറ്റില്ലെന്ന് പറഞ്ഞ ആനന്ദ് ശർമ വിധി സ്വാഗതാർഹമാണെന്നും പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പ്രാദേശിക ആചാരങ്ങളോട് ചേർന്നു നിൽക്കുന്നതിൽ തെറ്റില്ലെന്നും ആനന്ദ് ശർമ കൂട്ടിച്ചേർത്തു.
ശബരിമല യുവതിപ്രവേശ വിഷയത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ശക്തമാക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്. വിഷയത്തിൽ പാർട്ടി നിലപാടിൽ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. കേരളത്തിൽ ഇതൊരു വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്. കേരളത്തിലെ സ്ത്രീകളും അചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കേരളത്തിലെ പാർട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്. അതിനാലാണ് തുടക്കത്തിൽ വിധിയെ സ്വാഗതം ചെയ്ത എ.ഐ.സി.സി പിന്നീട് സംസ്ഥാനത്തെ പാർട്ടി നിലപാടിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
ശബരിമല വിഷയത്തിൽ തുടക്കം മുതൽ വിശ്വാസികൾക്ക് വേണ്ടി രംഗത്തിറങ്ങിയ വ്യക്തിയാണ് കെ സുധാകരൻ. വിധിക്കെതിരെ അദ്ദേഹം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ആർത്തവം ശാരീരിക അശുദ്ധിയാണെന്ന് പോലും സുധാകരൻ പറയുകയുണ്ടായി. ഭരണഘടന എഴുതും മുൻപുള്ള വിശ്വാസമാണ്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സർക്കാർ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കാര്യത്തിൽ തമിഴ്‌നാട്ടിൽ സംഭവിച്ചത് ഇവിടെയുമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. കോടതിവിധി നടപ്പാക്കാൻ തമിഴ്‌നാട് സർക്കാർ കാണിച്ച ധൃതിയാണ് അന്നു കലാപത്തിനു വഴിവച്ചത്. വിധി നടപ്പാക്കാനുള്ള ധൃതിയിലാണ് സർക്കാർ പതിനെട്ടാം പടിയിൽ വരെ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് പറയുന്നതെന്നും കെ.സുധാകരൻ പറയുകയുണ്ടായി.