- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല; ഇപ്പോൾ നടക്കുന്നത് കിരാത നടപടി; അടിയന്തരാവസ്ഥയിൽ പോലും ഇത്രയേറെ അറസ്റ്റുണ്ടായിട്ടില്ല; സർക്കാർ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടൽ; ശബരിമല പ്രതിഷേധങ്ങളുടെ പേരിലുള്ള പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ
കണ്ണൂർ: രാഹുൽ ഈശ്വറിന്റെ അറസ്റ്റിനെ അപലപിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ശബരിമലയിലെ അക്രമങ്ങളെ തുടർന്നുണ്ടായ പൊലീസിന്റെ നടപടികൾക്കെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയേറെ അറസ്റ്റുകളുണ്ടായിട്ടില്ല. അറസ്റ്റ് ഉൾപ്പെടെയുള്ള കിരാതമായ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ട് വീഡിയോയിൽ കാണുന്നവരെയെല്ലാം പൊലീസ് അറസ്റ്റുചെയ്യുകയാണ്. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വച്ച് തിരഞ്ഞ് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരൻ ചോദിച്ചു. കോടതിവിധിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സർക്കാർ ചെയ്യുന്നത്. നിലപാട് മാറ്റേണ്ടത് സർക്കാരെന്ന് എൻ.എസ്.എസ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുൽ ഈശ്വറിനെ നേരത്തെതന്നെ സർക്കാർ ലക്ഷ്യമിട്
കണ്ണൂർ: രാഹുൽ ഈശ്വറിന്റെ അറസ്റ്റിനെ അപലപിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ശബരിമലയിലെ അക്രമങ്ങളെ തുടർന്നുണ്ടായ പൊലീസിന്റെ നടപടികൾക്കെതിരെയാണ് സുധാകരൻ രംഗത്തെത്തിയത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയേറെ അറസ്റ്റുകളുണ്ടായിട്ടില്ല. അറസ്റ്റ് ഉൾപ്പെടെയുള്ള കിരാതമായ നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് വീഡിയോയിൽ കാണുന്നവരെയെല്ലാം പൊലീസ് അറസ്റ്റുചെയ്യുകയാണ്. സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വച്ച് തിരഞ്ഞ് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരൻ ചോദിച്ചു. കോടതിവിധിയെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സർക്കാർ ചെയ്യുന്നത്. നിലപാട് മാറ്റേണ്ടത് സർക്കാരെന്ന് എൻ.എസ്.എസ്
രാഹുൽ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുൽ ഈശ്വറിനെ നേരത്തെതന്നെ സർക്കാർ ലക്ഷ്യമിട്ടതാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരൻ വിമർശിച്ചു. നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതു ശരിയല്ല. പ്രതിഷേധത്തെ അടിച്ചമർത്താനാകില്ലെന്നുംസുധാകരൻ പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ചത് അപലപനീയമാണെന്ന് സുധാകരൻ പ്രതികരിച്ചു. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. അത് ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തിയത്.
രക്തം വീഴ്‌ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ലെന്നും ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.