- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസിനെതിരെ സെമി കേഡർ ശൈലി വേണം; സംഘടനാ സംവിധാനം താഴെതട്ടിൽ നിന്നും ഉടച്ചു വാർക്കുമെന്ന ഇച്ഛാശക്തിയോടെ കെ സുധാകരൻ പണി തുടങ്ങി; ഖദറിട്ട് ബലംപിടിച്ചു നടന്നാൽ മാത്രം പോരായെന്ന് നേതാക്കൾക്ക് മുന്നറിയിപ്പും; ഗംഭീര പരിഷ്കാരം കണ്ണൂരിൽ തുടങ്ങാൻ ഉറപ്പിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്; കെഎസ് ബ്രിഗേഡ് കോൺഗ്രസ് ബ്രിഗേഡായി സൈബർ ലോകവും കീഴടക്കും
കണ്ണൂർ: കോൺഗ്രസ് അണികൾ ആഗ്രഹിച്ചത് കെ സുധാകരനെ കോൺഗ്രസിന്റെ അധ്യക്ഷനായി കാണാനാണ്. എന്നാൽ പാർട്ടി ദേശീയ നേതൃത്വം അദ്ദേഹത്തിന് നല്കിയത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ്. മുല്ലപ്പള്ളിയാണ് പാർട്ടിയുടെ അവസാന വാക്കെങ്കിലും അണികളുടെ നേതാവായി കെ സുധാകരൻ മാറുമെന്നത് ഉറപ്പായി. സ്ഥാനലബ്ദിയോടെ അദ്ദേഹം പണിതുടങ്ങിക്കഴിഞ്ഞു. ആർഎസ്എസിനോളം വരില്ലെങ്കിലും ഒരു സെമി കേഡർ സംവിധാനം കോൺഗ്രസിനായി കൊണ്ടുവരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂരിൽ നിന്നും തുടങ്ങുമെന്ന സൂചയാണ് സുധാകരൻ നൽകുന്നത്. പ്രവർത്തന ശൈലി അടിമുടി മാറ്റി സംഘടനാ മെക്കാനിസം സമഗ്രമായി അഴിച്ചുപണിയുകയെന്ന ദൗത്യവുമായി തുടക്കത്തിൽ തന്നെ കരുത്തുകാട്ടാൻ ഒരുങ്ങുകയാണ് അദ്ദേഹം. കെപിസിസി വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റശേഷം ഇന്ന് കണ്ണൂരിലെത്തുന്ന സുധാകരൻ തുടർന്നങ്ങോട്ട് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുക. ഖദറും ധരിച്ച് ഒരു ഗുണവുമില്ലാതെ നടക്കുന്നവരെ മാറ്റി മുഴുവൻ സമയ പ്രവർത്തകരെ ഉയർത്തിക്കൊണ്ടുവന്ന് ബൂത്തുതലം മുതൽ പ്രവ
കണ്ണൂർ: കോൺഗ്രസ് അണികൾ ആഗ്രഹിച്ചത് കെ സുധാകരനെ കോൺഗ്രസിന്റെ അധ്യക്ഷനായി കാണാനാണ്. എന്നാൽ പാർട്ടി ദേശീയ നേതൃത്വം അദ്ദേഹത്തിന് നല്കിയത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ്. മുല്ലപ്പള്ളിയാണ് പാർട്ടിയുടെ അവസാന വാക്കെങ്കിലും അണികളുടെ നേതാവായി കെ സുധാകരൻ മാറുമെന്നത് ഉറപ്പായി. സ്ഥാനലബ്ദിയോടെ അദ്ദേഹം പണിതുടങ്ങിക്കഴിഞ്ഞു. ആർഎസ്എസിനോളം വരില്ലെങ്കിലും ഒരു സെമി കേഡർ സംവിധാനം കോൺഗ്രസിനായി കൊണ്ടുവരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂരിൽ നിന്നും തുടങ്ങുമെന്ന സൂചയാണ് സുധാകരൻ നൽകുന്നത്.
പ്രവർത്തന ശൈലി അടിമുടി മാറ്റി സംഘടനാ മെക്കാനിസം സമഗ്രമായി അഴിച്ചുപണിയുകയെന്ന ദൗത്യവുമായി തുടക്കത്തിൽ തന്നെ കരുത്തുകാട്ടാൻ ഒരുങ്ങുകയാണ് അദ്ദേഹം. കെപിസിസി വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റശേഷം ഇന്ന് കണ്ണൂരിലെത്തുന്ന സുധാകരൻ തുടർന്നങ്ങോട്ട് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുക. ഖദറും ധരിച്ച് ഒരു ഗുണവുമില്ലാതെ നടക്കുന്നവരെ മാറ്റി മുഴുവൻ സമയ പ്രവർത്തകരെ ഉയർത്തിക്കൊണ്ടുവന്ന് ബൂത്തുതലം മുതൽ പ്രവർത്തനം ഊർജ്ജിതമാക്കാനാണ് സുധാകരന്റെ ശ്രമം.
പുതിയ രാഷ്ട്രീയ പ്രവർത്തന ശൈലിക്കു രൂപം നൽകിയാൽ മാത്രമേ സ്വന്തം തട്ടകമായ കണ്ണൂരിലടക്കം കോൺഗ്രസിനെ ശക്തമായി മുന്നോട്ടുനയിക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് സുധാകരൻ വീണ്ടും അങ്കം തുടങ്ങുന്നത്. സെമി കേഡർ നിലയിലെങ്കിലും പാർട്ടിയെ എത്തിക്കാനാണ് ശ്രമം. കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിപിഐഎമ്മും ആർഎസ്എസും കണ്ണൂരിലടക്കം ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ അണികളെ കൂടുതൽ കരുത്തരും ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുകയെന്നതു തന്നെയാണ് സുധാകരന്റെ ആവശ്യം. മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തി ബൂത്തുതലം മുതൽ പ്രവർത്തനം ഊർജിതമാക്കുന്നതിലൂടെ നഷ്ടമായ പോരാട്ടവീര്യം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം.
യുവാക്കൾക്കാണ് പ്രാധാന്യം കൊടുക്കുകയെന്നും വ്യക്തം. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ട് ചുമതല നിർവഹണത്തിൽ തനിക്ക് തേന്റതായ ശൈലിയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്ന സുധാകരൻ അതിനുശേഷം ഫേസ്‌ബുക്ക് കുറിപ്പിൽ യുവാക്കളെയാണ് പ്രധാനമായും അഭിസംബോധന ചെയ്തത്.തുരുമ്പെടുത്ത സംഘടനാ മെക്കാനിസം അഴിച്ചുപണിയും. ജനങ്ങളുമായി കോൺഗ്രസിനു പഴയതുപോലെ ഇടപെടാൻ കഴിയുന്നില്ല എന്നതു പരിമിതിയാണ്. ഒരുപാടു പ്രതിസന്ധികളിലൂടെയാണു പാർട്ടി കടന്നുപോകുന്നത്. ഇതിനെല്ലാം പരിഹാരം കാണുമെന്നും സുധാകരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഹിന്ദുത്വ വർഗീയ ശക്തികളെ എതിർക്കാൻ കോൺഗ്രസിനാണു കഴിയുക. മതന്യൂനപക്ഷങ്ങൾക്കു കോൺഗ്രസിൽ വിശ്വാസം നഷ്ടമായിട്ടില്ല. സംഘപരിവാർ ശക്തികളെ ചെറുക്കാൻ ശേഷിയുള്ള ജനകീയപ്രസ്ഥാനം കോൺഗ്രസാണെന്നു ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതിനുള്ള നടപടികൾ കൂടി ഊർജ്ജിതമാക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അതേസമയം വർക്കിങ് പ്രസിഡന്റായ ശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന കെ സുധാകരന് അതിഗംഭീര സ്വീകരണമാണ് അനുയായികൾ ഒരുക്കിയിയത്.
വടകരയിൽനിന്ന് 2009ൽ വിജയിച്ച് മുല്ലപ്പള്ളി ആഭ്യന്തരവകുപ്പ്സഹമന്ത്രിയായപ്പോഴും സുധാകരനുമായി അടുത്തിടപഴകിയിരുന്നില്ല. പക്ഷേ ഇപ്പോൾ മുല്ലപ്പള്ളി കെപിസിസിയുടെ മുഖ്യാധ്യക്ഷനായി സുധാകരൻ കൂടെ നിൽക്കുേമ്പാൾ ഏറെ കാലമായി ഇഴപിരിഞ്ഞുനിൽക്കുന്ന മനസ്സുകൾ ഒരുമിക്കുന്നുവെന്ന സന്തോഷത്തോടെയാണ് അണികൾ കാണുന്നത്.
സൈബർ ലോകത്തും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പറയുന്നത്. കെഎസ് ബ്രിഗേഡ് എന്ന പേരിൽ സുധാകരനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ഇപ്പോൾ സൈബർ ലോകത്തുണ്ട്. ഇവർ കോൺഗ്രസ് ബ്രിഗേഡായി മാറി കോൺഗ്രസ് വർക്കിങ് പ്രസിഡന്റിന് പിന്തുണ നൽകി സൈബർ ലോകത്തും കോൺഗ്രസിന്റെ മുഖമായി മാറും. മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്കുമായി ചുമതലകൾ വീതിച്ചു നൽകാനാണ് മുല്ലപ്പള്ളിയുടെ ഉദ്ദേശം. മലബാറിന്റെ ചുമതല സുധാകരനെ ഏൽപ്പിക്കും. എം ഐ ഷാനവാസിനെ മധ്യകേരളത്തിന്റെ ചുമതലയും കൊടിക്കുന്നിൽ സുരേഷിന് തെക്കൻ കേരളത്തിന്റെ ചുമതലയും നൽകാനാണ് ഉദ്ദേശിക്കുന്നത്. സിപിഎം ശക്തികേന്ദ്രമായ മലബാറിൽ കോൺഗ്രസിന്റെ ശക്തി തിരിച്ചു കൊണ്ടുവരിക എന്നതാണ് സുധാകരന്റെ പ്രധാന ചുമതല.