- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെ സുധാകരൻ; അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്; ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ല; റിവ്യൂ ഹർജി എതിരായാലും പ്രതിഷേധം തുടരും; വേണ്ടി വന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും; ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമം: സർക്കാറിനെ വിമർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ്
കോഴിക്കോട്: ശബരിമല വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് കൂടുതൽ സജീവമായി ഈ വിഷയത്തിൽ ഇടപെടണമെന്ന അഭിപ്രായക്കാരനാണ് സുധാകരൻ. മണ്ഡല മകരവിളക്കിനായി ശബരിമല തുറക്കുമ്പോൾ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥയെന്നും സുധാകരൻ പറയുന്നു. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് ഭക്തരെ കയറ്റിവിടുന്ന അവസ്ഥ വരെ ഉണ്ടായി. അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്. ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ലെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ പ്രായോഗികമായ നിലപാട് സ്വീകരിക്കണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്വാതന്ത്യത്തോടെ പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇനി വരാൻ പോകുന്ന മണ്ഡല കാലത്തേക്ക് എങ്കിലും മുഖ്യമന്ത്രി യുക്തിപരമായ സമീപനം സ്വീകരികണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. റിവ്യൂ ഹർജി എതിരായാലും പ്രതിഷേധം തുടരുമെന്നും കെ സുധാകരൻ പറഞ്ഞ
കോഴിക്കോട്: ശബരിമല വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് കൂടുതൽ സജീവമായി ഈ വിഷയത്തിൽ ഇടപെടണമെന്ന അഭിപ്രായക്കാരനാണ് സുധാകരൻ. മണ്ഡല മകരവിളക്കിനായി ശബരിമല തുറക്കുമ്പോൾ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥയെന്നും സുധാകരൻ പറയുന്നു. ചിത്തിര ആട്ടവിശേഷകാലത്ത് പൊലീസിന് സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് ഭക്തരെ കയറ്റിവിടുന്ന അവസ്ഥ വരെ ഉണ്ടായി. അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്. ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ലെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രി ശബരിമല വിഷയത്തിൽ പ്രായോഗികമായ നിലപാട് സ്വീകരിക്കണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സ്വാതന്ത്യത്തോടെ പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഇനി വരാൻ പോകുന്ന മണ്ഡല കാലത്തേക്ക് എങ്കിലും മുഖ്യമന്ത്രി യുക്തിപരമായ സമീപനം സ്വീകരികണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.
റിവ്യൂ ഹർജി എതിരായാലും പ്രതിഷേധം തുടരുമെന്നും കെ സുധാകരൻ പറഞ്ഞു. വേണ്ടിവന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും, സമരമുഖത്ത് ഉണ്ടാകും. ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്, മറിച്ച് എല്ലാ ആരാധനാലയങ്ങളേയും ബാധിക്കും. ശബരിമലയിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം നടപ്പാക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. ശബരിമല വിഷയം ഉയർത്തി ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വത്സൻ തില്ലങ്കേരിയുടെ നടപടികൾ തെറ്റാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ജനഹിതത്തിനെതിരെ ഉത്തരവിറക്കുന്ന കോടതികൾ ബാധ്യതയായി മാറുകയാണെന്ന വിമർശനവും നേരത്തെ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ക്യാപ്ടൻകൂടിയായ സുധാകരൻ വ്യക്താക്കിയിരുന്ു. ഒരു ഭരണകൂടത്തിനും ജനങ്ങൾക്കെതിരെ പ്രവർത്തിക്കാനാവില്ല. വിധികൾ പുറപ്പെടുവിക്കുമ്പോൾ അത് നടപ്പാക്കാൻ കഴിയുമോ എന്ന കാര്യവും കോടതി പരിഗണിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ ബിജെപിയുടെയും ആർ.എസ്എസിന്റെയും നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. പിന്നീട് എപ്പോഴാണ് അവർക്ക് അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്ന് സുധാകരൻ ചോദിച്ചു.
അതേസമയം ഈ വിഷയത്തിൽ തുടക്കം മുതൽ കോടതി വിധിയെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനിടെ ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് ഇ.എം.എസാണെന്ന് വിചിത്രവാദവുമായും സുധാകരൻ വിവാദത്തിൽ ചാടിയിരുന്നു. 'ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞ് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അനുനായികൾ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.' എന്നാൽ തെറ്റായ പ്രസ്താവന നടത്തിയ സുധാകരന് കോൺഗ്രസ് നേതാവ് വി.ടി ബൽറാമിന്റെ തന്നെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി മറുപടിയുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്.
ഒരമ്പലം കത്തിയാൽ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് സി. കേശവനാണ് പറഞ്ഞത്. കോൺഗ്രസ് നേതാവും തിരു-കൊച്ചി മന്ത്രിയുമായിരുന്നു സി.കേശവൻ. ശബരിമല ക്ഷേത്രം ആദ്യമായി കത്തി നശിച്ച സന്ദർഭത്തിലാണ് സി. കേശവൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇത് സംബന്ധിച്ച് വി.ടി ബൽറാമിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യൽമീഡിയയിൽ സുധാകരനുള്ള മറുപടി പ്രചരിക്കുന്നത്.