- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ ജനവിധിയെന്ന് പറഞ്ഞത് കോടിയേരിയും മുഹമ്മദ് റിയാസും; ക്യാപ്റ്റൻ നിലംപരിശായി; ജനവിധി മാനിച്ചു പിണറായി രാജിവയ്ക്കണം; ഇതാണ് വരാൻ പോകുന്ന കോൺഗ്രസ്; തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിൽ പ്രതികരണവുമായി കെ സുധാകരൻ
കണ്ണൂർ: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൽ ഓരോ കാതം പുറകോട്ടുപോകുകയാണ് എൽഡിഎഫ് ചെയ്തത്. ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം ഇത് സർക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.
സർക്കാരിന്റെ ജനവിധിയായി പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെയും മുഹമ്മദ് റിയാസിന്റെയും വാക്കുകൾ മാനിച്ചു മുഖ്യമന്ത്രി രാജിവയ്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെ പരാജയമാണ് തൃക്കാക്കരയിൽ നടന്നത്. സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിച്ചിട്ടും ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു ഇതാണ് വരാൻ പോകുന്ന യു.ഡി.എഫ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ഈ ട്രെൻഡുണ്ടാക്കും വരുന്ന ലോകസഭാ തെരഞ്ഞടുപ്പിലും വിജയം ആവർത്തിക്കും.
കണ്ണൂരിൽ നിന്നെത്തിയ ആളുകൾ പോലും തൃക്കാക്കരയിൽ കള്ള വോട്ടുചെയ്തു ഇങ്ങനെ ചെയ്തതിനാണ് ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് പിടികൂടിയത്. കള്ള വോട്ടുചെയ്തില്ലെങ്കിൽ യു.ഡി.എഫ് ഭൂരിപക്ഷം ഇതിലും വർധിക്കുമായിരുന്നു നാട്ടിലില്ലാത്തവരുടെ വോട്ടെല്ലാം വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ചു അവർ ചെയ്തു. തൃക്കാക്കരയിലെ ജനവിധി മനസിലാക്കി കെ. റെയിൽ പോലുള്ള ജനദ്രോഹ പദ്ധതികൾ മുഖ്യമന്ത്രിയും സർക്കാരും ഉപേക്ഷിക്കാൻ തയ്യാറാകണം. അവനവന്റെ ബൂത്തിൽ പോലും പത്തു വോട്ടുകൾ കിട്ടാത്ത നേതാവാണ് കെ.വി തോമസ്.
ഡൊമനിക്ക് പ്രസന്റെഷൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചറിയില്ല. സഭ ഒരു കാലത്തും യു.ഡി.എഫിനെതിരെയാണെന്ന് ഒരു കാലത്തും പറഞ്ഞിട്ടില്ല. എല്ലാ വിധ വിഭാഗങ്ങളും യു.ഡി.എഫിനെ പിൻതുണച്ചു. സർക്കാരിന്റെ സകലവിധ സംവിധാനങ്ങളും തെരഞ്ഞെടുപ്പിനായി സിപിഎം ദുരുപയോഗം ചെയ്തു അടുക്കള വരെ അടുക്കള വരെ തുടച്ചു വാരിയാണ് മുഖ്യമന്ത്രിയും സംഘവും തെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതെന്നും സുധാകരൻ പറഞ്ഞു.
കെ റെയിൽ കേരളത്തിന് വേണ്ടെന്ന പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. പിണറായുടെ വികസനമല്ല നാടിന് വേണ്ട വികസനം. ഇത് തിരുത്താൻ എൽഡിഎഫ് തയ്യാറാകണം. ഇതിനുള്ള അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. പാർട്ടി പ്രവർത്തകകരുടെ കൂട്ടായ്മയാണ് ഈ വിജയം സമ്മാനിച്ചത്. എല്ലാ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഭരണം തിരിച്ചുപിടിക്കാൻ ഈ പ്രവർത്തനം തുടരണമെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ