- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
തിരുവനന്തപുരം: അടിമുടി ഗ്രൂപ്പിസം ബാധിച്ച കോൺഗ്രസിനെ നയിക്കാൻ എ,ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടാക്കിയ സമവായ സ്ഥാനാർത്ഥിയായാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന മുതിർന്ന നേതാവ് സംസ്ഥാന അധ്യക്ഷനാകുന്നത്. കെ സുധാകരനെ പ്രതീക്ഷിച്ചിരുന്ന അണികളെ നിരാശരാക്കി കൊണ്ടാണ് രാഹുൽ ഗാന്ധി തീരുമാനം കൈക്കൊണ്ടത്. മുതിർന്ന നോവായ എ കെ ആന്റണിയുടെ ആശിർവാദങ്ങളോടയാണ് മുല്ലപ്പള്ളി കോൺഗ്രസിന്റെ അമരക്കാരനായത്. കെ സുധാകരനെയെും എം ഐ ഷാനവാസിനെയും കൊടിക്കുന്നിൽ സുരേഷിനെയും വർക്കിങ് പ്രസിഡന്റുമാരായും നിയമിക്കുകയുണ്ടായി. കെ സുധാകരനെ തഴഞ്ഞതിലുള്ള രോഷം സൈബർ ഇടങ്ങളിൽ അടക്കം പ്രകടമാണ്. അണികളുടെ വികാരം മാനിക്കാതെയാണ് കോൺഗ്രസിന്റെ തീരുമാനം എന്ന പൊതുവികാരം ഇപ്പോൾ തന്നെ പ്രവർത്തകർക്കിടെ ഉണ്ടായിട്ടുണ്ട്. ബിജെപി അധ്യക്ഷ സ്ഥാനത്ത് എങ്ങനെയാണ് അട്ടിമറി നടന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. കെ സുരേന്ദ്രനൊപ്പമായിരുന്നു ഭൂരിപക്ഷം പ്രവർത്തകരുടെയും മനസെങ്കിലും ശ്രീധരനെ പിള്ളയെയാണ് കേന്ദ്ര നേതൃത്വം നിയോഗിച്ചത്. മറുനാടൻ നടത്തിയ സർവേയ
തിരുവനന്തപുരം: അടിമുടി ഗ്രൂപ്പിസം ബാധിച്ച കോൺഗ്രസിനെ നയിക്കാൻ എ,ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടാക്കിയ സമവായ സ്ഥാനാർത്ഥിയായാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന മുതിർന്ന നേതാവ് സംസ്ഥാന അധ്യക്ഷനാകുന്നത്. കെ സുധാകരനെ പ്രതീക്ഷിച്ചിരുന്ന അണികളെ നിരാശരാക്കി കൊണ്ടാണ് രാഹുൽ ഗാന്ധി തീരുമാനം കൈക്കൊണ്ടത്. മുതിർന്ന നോവായ എ കെ ആന്റണിയുടെ ആശിർവാദങ്ങളോടയാണ് മുല്ലപ്പള്ളി കോൺഗ്രസിന്റെ അമരക്കാരനായത്. കെ സുധാകരനെയെും എം ഐ ഷാനവാസിനെയും കൊടിക്കുന്നിൽ സുരേഷിനെയും വർക്കിങ് പ്രസിഡന്റുമാരായും നിയമിക്കുകയുണ്ടായി. കെ സുധാകരനെ തഴഞ്ഞതിലുള്ള രോഷം സൈബർ ഇടങ്ങളിൽ അടക്കം പ്രകടമാണ്.
അണികളുടെ വികാരം മാനിക്കാതെയാണ് കോൺഗ്രസിന്റെ തീരുമാനം എന്ന പൊതുവികാരം ഇപ്പോൾ തന്നെ പ്രവർത്തകർക്കിടെ ഉണ്ടായിട്ടുണ്ട്. ബിജെപി അധ്യക്ഷ സ്ഥാനത്ത് എങ്ങനെയാണ് അട്ടിമറി നടന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. കെ സുരേന്ദ്രനൊപ്പമായിരുന്നു ഭൂരിപക്ഷം പ്രവർത്തകരുടെയും മനസെങ്കിലും ശ്രീധരനെ പിള്ളയെയാണ് കേന്ദ്ര നേതൃത്വം നിയോഗിച്ചത്. മറുനാടൻ നടത്തിയ സർവേയിൽ 71.2 ശതമാനം പേരാണ് സുരേന്ദ്രൻ ബിജെപി അധ്യക്ഷനാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ സംഭവിച്ചതാകട്ടെ ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ശ്രീധരൻ പിള്ള അധ്യക്ഷനായി.
സമാനമായ വിധത്തിലായിരുന്നു മറുനാടൻ നടത്തിയ മറ്റൊരു സർവേയും. ആരാകണം കെപിസിസി അധ്യക്ഷൻ എന്നത് പരിശോധിക്കാനായി നടത്തിയ സർവേയിൽ 54 ശതമാനം പേരും സുധാകരനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. എന്നാൽ, പ്രവർത്തകരുടെ ഈ താൽപ്പര്യത്തിന് വിരുദ്ധമായി അണികൾക്കിടയിൽ അത്ര താൽപ്പര്യമില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായി. രാഹുൽ ഗാന്ധിയെ എഐസിസി അധ്യക്ഷനാക്കിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലാണ് മുല്ലപ്പള്ളിക്കുള്ള സ്ഥാനനേട്ടം. അതേസമയം കണ്ണൂരിലെ കരുത്തുമായി എത്തിയ സുധാകരനെ തഴയുകയായിരുന്നു.
കെ എം മാണിക്ക് രാജ്യസഭാ സീറ്റു നൽകിയ സമയത്താണ് നട്ടെല്ലുള്ള കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയർന്നത്. ഇതിനിടെയിൽ സാധാരണ കോൺഗ്രസുകാരുടെ മനസ്സ് അറിയാനായിരുന്നു ഓൺലൈൻ വോട്ടിംഗിലൂടെ മറുനാടൻ മലയാളി അന്ന് ശ്രമിച്ചത്. ഈ വോട്ടെടുപ്പിൽ കെ സുധാകരന് പകുതിയിലധികം പേരുടെ പിന്തുണയുണ്ട്. ആരേയും പിടിച്ചു കെട്ടാൻ കെൽപ്പുള്ള നേതാവാണ് സുധാകരൻ. കണ്ണൂരിലെ ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കി കോൺഗ്രസിന്റെ ആത്മാഭിമാനം ഉയർത്തിയ നേതാവ്. സിപിഎമ്മിന്റെ ഭീഷണികളെ കാരിരുമ്പിന്റെ ശക്തിയോടെ നേരിട്ട കോൺഗ്രസ് നേതാവാണ്. അണികളേയും പൊതു സമൂഹത്തേയും ഒരു പോലെ അടുപ്പിച്ച് നിർത്തിയാണ് കണ്ണൂരിൽ സിപിഎമ്മിനെതിരായ പോരാട്ടം സുധാകരൻ നയിച്ചത്.
കരുണാകരന്റെ അനുയായി തുടങ്ങിയ സുധാകരൻ പിന്നീട് വയലാർ രവിയുടെ വിശ്വസ്തനായി. ഇന്ന് ഒരു ഗ്രൂപ്പിലും ഈ മുൻ മന്ത്രി അത്ര സജീവമല്ല. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് വയ്‌പ്പെങ്കിലും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് മാനേജർമാർ സുധാകരനെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു. രമേശ് ചെന്നിത്തലയുടെ താൽപ്പര്യക്കുറവാണ് തനിക്ക് അധ്യക്ഷ സ്ഥാനം ലഭിക്കാതെ പോകാൻ കാരണമെന്ന് സുധാകരൻ തന്നെ അടുപ്പക്കാരോട് അടുക്കം പറയുന്നുണ്ട്.
മറുനാടൻ സർവേയിൽ 54.1 ശതമാനം പേർ സുധാകരന് അനുകൂലമായി വോട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് കെ മുരളീധരനുമായിരുന്നു. കെ കരുണാകരന്റെ ആശിർവാദത്തോടെ നേരത്തെ കെപിസിസി അധ്യക്ഷനായി തിളങ്ങിയ മുരളിയെ മികച്ച സംഘാടകനായാണ് കോൺഗ്രസുകാർ വിലയിരുത്തുന്നത്. എന്നാൽ, അദ്ദേഹത്തിന് നൽകിയ സ്ഥാനമാകട്ടെ പ്രചരണ കൺവീനറുടെ സ്ഥാനവും. വി ഡി സതീശനെയും പരിഗണിച്ചില്ലെന്നത് ശ്രദ്ദേയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിൽ വിഡിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് നറുക്കു വീണേക്കുമെന്നാണഅ സൂചന.
മറുനാടൻ സർവേയിൽ മുല്ലപ്പള്ളിക്ക് 1.4 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. കെപിസിസി അധ്യക്ഷനാക്കാൻ ഹൈക്കമാണ്ട് കണ്ടുവച്ചിരുന്നത് മുല്ലപ്പള്ളിയായിരുന്നു. കോൺഗ്രസുകാരുടെ മനസ്സറിഞ്ഞൊരു മാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറാകാത്തതു കൊണ്ടാണ് മുല്ലപ്പള്ളിക്ക് നറുക്കുവീണതെന്ന് വ്യക്തം. മറിച്ചാണെങ്കിൽ കെ സുധാകരൻ തന്നെയായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്.
അതേലമയം ഇപ്പോഴത്തെ തീരുമാനത്തിൽ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. കെപിസിസി പ്രസിഡന്റാവുമെന്ന് പൊതുവെ കരുതിയ സുധാകരൻ ഹൈക്കമാൻഡ് തീരുമാനത്തിൽ അങ്ങേയറ്റം അസ്വസ്ഥനാണ്. രാത്രി ഈ വാർത്തയിൽ പ്രതികരണം ആരായാനെത്തിയ ചാനൽ ലേഖകരോട് ക്ഷോഭത്തോടെയാണ് സുധാകരൻ പ്രതികരിച്ചത്. വർക്കിങ്ങ് പ്രസിഡന്റിന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാനില്ലെന്നും സുധാകരൻ സൂചന നൽകി.
സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എഐസിസിയുടെ തീരുമാനത്തെക്കുറിച്ച് എനിക്ക് അറിയില്ല. എഐസിസി തീരുമാനിച്ചാൽ നമുക്ക് അല്ല എന്ന് പറയാൻ കഴിയില്ലല്ലോ. അതാണ് ഒരു പാർട്ടിക്കാരന്റെ ബാധ്യത. അതിൽ എന്റെ അഭിപ്രായത്തിന് എന്താണ് വില.'- സുധാകരൻ ചോദിച്ചു. പുതിയ ടീം ആയിരിക്കുമോ പാർട്ടിയെ നയിക്കുക എന്ന ലേഖകന്റെ ചോദ്യത്തിന് അതെയെന്നും, സഹകരിക്കുമോ എന്ന ചോദ്യത്തിന് ഈ ടീമിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇങ്ങനെ കുത്തിക്കുത്തി ചോദിച്ച് തന്നെ 'കെളുത്താൻ' നോക്കേണ്ടെന്നും സുധാകരൻ ക്ഷോഭത്തോടെ വ്യക്തമാക്കി.ഹൈക്കമാൻഡിനോടുള്ള നീരസം അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് ചെന്നിത്തലയടക്കമുള്ളവർ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. എല്ലാ സീനിയർ നേതാക്കളെയും കൂട്ടിയിണക്കിയ ലിസ്റ്റാണ് ഇതെന്നുമെന്നും, പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഊർജ്ജസ്വലമായി നയിക്കാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ സുധാകരനൻ ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം ഉൾപ്പെടെ എല്ലാവരും തീരുമാനം അഗീകരിക്കുമെന്നും ചെന്നിത്തല വ്യക്താമാക്കി.