- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കാൻ മലബാറിലെ ഒരു വിഭാഗം; ഈഴവനായ സുധീരനു പകരം തിയ്യനായ സുധാകരൻ അഭികാമ്യമെന്ന് പ്രചാരണം; ഏത് അണ്ടനും അടകോടനും പ്രസിഡന്റ് പദവി സ്വപ്നം കാണേണ്ടെന്നു പി രാമകൃഷ്ണൻ; കണ്ണൂർ കോൺഗ്രസിൽ അടി തുടങ്ങി
കണ്ണൂർ: കെ.പി.സി. സി. പ്രസിഡന്റ്സ്ഥാനത്തേക്ക് വടക്കേ മലബാറിന്റെ ഗർജ്ജിക്കുന്ന ശബ്ദത്തിനുടമയായ കെ. സുധാകരനു വേണ്ടി ഒരു കൂട്ടം കോൺഗ്രസ്സ് നേതാക്കൾ രംഗത്തിറങ്ങി. മുൻ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് കെ. സുരേന്ദ്രൻ, സണ്ണി ജോസഫ് എംഎൽഎ എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തങ്ങളുടെ ആവശ്യം ധരിപ്പിച്ചു കഴിഞ്ഞു. വടക്കേ മലബാറിൽ നിന്നും ഒരു കെ.പി.സി. സി. പ്രസിഡണ്ട് എന്ന ആശയം മുന്നിൽവച്ച് ഈഴവവിഭാഗത്തിൽപ്പെട്ട തീയ്യ സമുദായത്തെ പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ പരിഗണന കെ.സുധാകരനുതന്നെ ലഭിക്കണമെന്നാണ് രംഗത്തുള്ളവർ വാദിക്കുന്നത്. ഈഴവനായ സുധീരൻ വഹിച്ച സ്ഥാനം ക്രൈസ്തവ- നായർ വിഭാഗത്തിനു നൽകുന്നതിനേക്കാൾ ഉത്തമം തീയ്യ സമുദായാംഗം കൂടിയായ കെ. സുധാകരന് നൽകുന്നതാണ് അഭികാമ്യം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും നൽകാൻ തയ്യാറായിരിക്കയാണ് സുധാകരനുമായി അടുപ്പമുള്ളവർ. അതേസമയം, കെ.സുധാകരനു വേണ്ടി രംഗത്തിറങ്ങുന്നവരെ പരിഹസിച്ചു കൊണ്ട് കെപിസിസി. ജനറൽ സെക്രട്ടറി പി. രാമകൃ
കണ്ണൂർ: കെ.പി.സി. സി. പ്രസിഡന്റ്സ്ഥാനത്തേക്ക് വടക്കേ മലബാറിന്റെ ഗർജ്ജിക്കുന്ന ശബ്ദത്തിനുടമയായ കെ. സുധാകരനു വേണ്ടി ഒരു കൂട്ടം കോൺഗ്രസ്സ് നേതാക്കൾ രംഗത്തിറങ്ങി. മുൻ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് കെ. സുരേന്ദ്രൻ, സണ്ണി ജോസഫ് എംഎൽഎ എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തങ്ങളുടെ ആവശ്യം ധരിപ്പിച്ചു കഴിഞ്ഞു.
വടക്കേ മലബാറിൽ നിന്നും ഒരു കെ.പി.സി. സി. പ്രസിഡണ്ട് എന്ന ആശയം മുന്നിൽവച്ച് ഈഴവവിഭാഗത്തിൽപ്പെട്ട തീയ്യ സമുദായത്തെ പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ പരിഗണന കെ.സുധാകരനുതന്നെ ലഭിക്കണമെന്നാണ് രംഗത്തുള്ളവർ വാദിക്കുന്നത്. ഈഴവനായ സുധീരൻ വഹിച്ച സ്ഥാനം ക്രൈസ്തവ- നായർ വിഭാഗത്തിനു നൽകുന്നതിനേക്കാൾ ഉത്തമം തീയ്യ സമുദായാംഗം കൂടിയായ കെ. സുധാകരന് നൽകുന്നതാണ് അഭികാമ്യം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും നൽകാൻ തയ്യാറായിരിക്കയാണ് സുധാകരനുമായി അടുപ്പമുള്ളവർ.
അതേസമയം, കെ.സുധാകരനു വേണ്ടി രംഗത്തിറങ്ങുന്നവരെ പരിഹസിച്ചു കൊണ്ട് കെപിസിസി. ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ: ' ഫെയ്സ് ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ച് ഏത് അണ്ടനും അടകോടനും കെ.പി.സി. സി. പ്രസിഡണ്ട് പദവി സ്വപ്നം കാണേണ്ട. കെ.സുധാകരനുവേണ്ടി സമൂഹമാധ്യമങ്ങളിൽ ഇത്തരം പ്രചരണം നടത്തുന്നവർ ഒടുവിൽ വിഡ്ഢികളുടെ സ്വർഗത്തിലാവും ' . രാമകൃഷ്ണൻ പറയുന്നു. കെപിസിസി. പ്രസിഡണ്ട് പദവി സംഘാടകമികവു കൊണ്ട് നേടേണ്ടതാണ്. അല്ലാതെ പ്രസംഗത്തിലെ ഗാംഭീര്യവും വെല്ലുവിളിയും അതിനുള്ള യോഗ്യതയല്ലെന്ന് പി. രാമകൃഷ്ണൻ പരിഹസിച്ചു. വിശാല ഐ വിഭാഗത്തിൽപ്പെട്ട കെ.സുധാകരൻ അടുത്തകാലത്തായി ഗ്രൂപ്പിനപ്പുറത്തുള്ളവരോടും സമവായശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം തന്ത്രമാണെന്ന നിലപാടാണ് പ്രത്യേകിച്ച് എ.വിഭാഗത്തിനുള്ളത്.
എ വിഭാഗത്തിന്റെ പ്രധാന നേതാവായിരുന്ന സതീശൻ പാച്ചേനിയെ ഗ്രൂപ്പ് മാറ്റി തന്റെ ഗ്രൂപ്പ് പോരാളിയായി അവരോധിച്ചതും കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിച്ചതും ഒടുവിൽ ഡി.സി.സി. പ്രസിഡണ്ടാക്കിയതും എ വിഭാഗക്കാർ മറന്നിട്ടില്ല. തങ്ങളുടെ പ്രധാന നേതാവിനെ കൂറുമാറ്റിയതിന്റെ വിരോധം അവരിൽ കത്തിനിൽക്കയാണ്. അതിനാൽ കെ. സുധാകരനെ കെപിസിസി. പ്രസിഡണ്ട് പദവിയിലേക്ക് അവരോധിക്കാതിരിക്കാൻ അവർ പഠിച്ച പണി പതിനെട്ടും എടുക്കും. കെ.സുധാകരൻ പുതിയ പദവിയിലേക്കെത്തിയാൽ കണ്ണൂരിൽ എ വിഭാഗത്തിന്റെ പതനം പൂർണ്ണമാകും. നിലവിൽ തന്നെ ദുർബലമായ ഗ്രൂപ്പ് സംവിധാനമുള്ള എ.വിഭാഗത്തിന് ഇത് സഹിക്കാൻ പറ്റില്ല.
സുധാകരനെതിരെ നിലകൊള്ളുന്നവർ കോൺഗ്രസ്സിന്റെ സിറ്റിങ് ലോകസഭാ മണ്ഡലമായ കണ്ണൂരിൽ മത്സരിച്ച് പരാജയപ്പെട്ടതും പിന്നീട് നടന്ന കണ്ണൂർ കോർപ്പറേഷൻ ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് നഷ്ടപ്പെട്ടതും കെ.സുധാകരന്റെ സംഘടനാ പോരായ്മയാണെന്ന് എടുത്തു കാട്ടിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ പരാജയവും സുധാകരന്റെ പ്രവർത്തന ഫലമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം സഹപ്രവർത്തകൻ പി.കെ.രാഗേഷ് പാർട്ടി വിട്ട് എൽ.ഡി.എഫ് പാളയത്തിൽ ചേക്കേറിയതും സുധാകരന്റെ അപ്രമാദിത്വത്തിന് തെളിവായി അവർ നിരത്തുന്നു.
സുധാകരന്റെ വ്യക്തി താത്പര്യങ്ങളാണ് കണ്ണൂരിലെ ലോകസഭ മുതൽ നിയമസഭ വരെയുള്ള പരാജയത്തിന് കാരണമായതെന്ന് എ വിഭാഗക്കാർ വാദിക്കും. സുധാകരനെ സ്നേഹിക്കുന്നവർ അദ്ദേഹത്തെ ഉയർത്തിക്കാട്ടുമ്പോൾ പോരായ്മകളുടെ നൂലാമാലകൾ കേന്ദ്ര നേതൃത്വം വരെയെത്തിക്കാൻ രംഗത്തിറങ്ങിയിരിക്കയാണ് എതിർ വിഭാഗക്കാർ.