- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രന് ജാമ്യം; കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് എസ്‌പിയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച കേസിൽ; കണ്ണൂരിൽ ജാമ്യം ലഭിച്ചെങ്കിലും സത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ജയിൽ തന്നെ ശരണം
കോഴിക്കോട്: ബിജെപി നേതാവ് കെ. സുരേന്ദ്രന് ജാമ്യം. എസ്‌പിയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നൽകിയത്. ഇന്ന് രാവിലെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു. കോടതിയിൽ ഹാജരാക്കാനായി സുരേന്ദ്രനെ ഇന്നലെ കോഴിക്കോട്ട് എത്തിച്ചിരുന്നു. അതേസമയം ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം ലഭിച്ചാൽ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം. ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ റ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാ

കോഴിക്കോട്: ബിജെപി നേതാവ് കെ. സുരേന്ദ്രന് ജാമ്യം. എസ്‌പിയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നൽകിയത്. ഇന്ന് രാവിലെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു. കോടതിയിൽ ഹാജരാക്കാനായി സുരേന്ദ്രനെ ഇന്നലെ കോഴിക്കോട്ട് എത്തിച്ചിരുന്നു.
അതേസമയം ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം ലഭിച്ചാൽ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം. ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ റ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ, സ്ത്രീയെ ആക്രമിച്ച കേസിൽ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പൊലീസിന് ഒരു മണിക്കൂർ അനുമതിയും കോടതി നൽകി. അതേസമയം സുരേന്ദ്രൻ ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിൽ ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതി പരിഗണിക്കും.

